വിശാഖപട്ടണം: ഇന്ത്യൻ നാവികസേന കപ്പൽ ഐരാവത്ത് വ്യാഴാഴ്ച വിശാഖപട്ടണത്ത് എത്തി. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ), വിയറ്റ്നാമിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുള്ള ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങളുമായാണ് കപ്പലെത്തിയത്. 158 മെട്രിക് ടൺ മെഡിക്കല്‍ ഓക്സിജന്‍, 2722 ഓക്സിജൻ സിലിണ്ടറുകൾ, ഏഴ് ക്രയോജനിക് ഓക്സിജൻ ടാങ്കുകൾ, പത്ത് വെന്‍റിലേറ്ററുകള്‍ മറ്റ് മെഡിക്കല്‍ സാധനങ്ങള്‍ എന്നിവയാണ് കപ്പലിലുള്ളത്.
Read More……………….സിംഗപ്പൂരില്‍ നിന്നും മെഡിക്കൽ ഉപകരണങ്ങളുമായി ഐഎൻഎസ് ഐരാവത് വിശാഖപട്ടണത്ത്
മെയ് 10നും ഐഎൻഎസ് ഐരാവത് ഇത്തരത്തിലുള്ള കൊവിഡ് പ്രതിരോധ സാധനങ്ങളുമായി വിശാഖപട്ടണത്ത് എത്തിയിരുന്നു. സിങ്കപ്പൂരില്‍ നിന്നുള്ള എട്ട് ക്രയോജനിക് ഓക്സിജൻ ടാങ്കുകളും ഏകദേശം 4,000 ഓക്സിജൻ സിലിണ്ടറുകളും മറ്റ് നിർണായക മെഡിക്കൽ ഉപകരണങ്ങളുമായിരുന്നു അന്ന് കപ്പല്‍ എത്തിച്ചത്. ഓപ്പറേഷൻ സമുദ്ര സേതു -2ന്റെ ഭാഗമായി ഖത്തറിൽ നിന്ന് 80 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി മെയ് 24ന് യാത്രതിരിച്ച ഐഎൻഎസ് ഷാർദുൽ വ്യാഴാഴ്ച തന്നെ കൊച്ചിയിലെത്തിയിരുന്നു. കൊവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിനായുള്ള നാവികസേനയുടെ ഓപ്പറേഷൻ സമുദ്ര സെതു -2ന്‍റെ ഭാഗമായാണ് കപ്പലെത്തിയത്.