ETV Bharat / bharat

'ന്യൂമോണിയ മാറാന്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് കുത്തി'; മധ്യപ്രദേശില്‍ നവജാത ശിശു മരിച്ചു

author img

By ETV Bharat Kerala Team

Published : Dec 30, 2023, 10:42 PM IST

Toddler Death: മധ്യപ്രദേശില്‍ ഒന്നര മാസം പ്രായമായ കുഞ്ഞ് മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം മാറാന്‍ മന്ത്രവാദ ചികിത്സക്ക് കുട്ടിയെ ഇരയാക്കിയിരുന്നു. ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് കുഞ്ഞിന്‍റെ ശരീരത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചു.

Child Death  Infant Death MP  നവജാത ശിശു മരിച്ചു  ന്യൂമോണിയ
Toddler Branded With Hot Iron Rod To Cure Respiratory Problem Dies

ഭോപ്പാല്‍: ശ്വാസകോശ സംബന്ധമായ അസുഖം ഭേദമാകാന്‍ മന്ത്രവാദ ചികിത്സ നല്‍കിയ നവജാത ശിശു മരിച്ചു. അസുഖം മാറാന്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് കുത്തിയ കുഞ്ഞാണ് മരിച്ചത്. മധ്യപ്രദേശ് ഷഹ്‌ദോലില്‍ വെള്ളിയാഴ്‌ചയാണ് (ഡിസംബര്‍ 29) സംഭവം.

ദണ്ഡ് കൊണ്ട് കുത്തേറ്റ കുഞ്ഞിന് ഗുരുതര പരിക്കേറ്റതോടെ കുടുംബം ഷഹ്‌ദോളിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പിഐസിയുവില്‍ (പീഡിയാട്രിക് ഇന്‍റെൻസീവ് കെയർ യൂണിറ്റ്) ചികിത്സയിലിരിക്കേയാണ് മരണം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് കുത്തിയ കുഞ്ഞിനെ ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രിയിലെ സര്‍ജന്‍ ജിഎസ് പരിഹാർ പറഞ്ഞു.

പിഐസിയുവില്‍ കുഞ്ഞിന് ചികിത്സ നല്‍കി കൊണ്ടിരിക്കേയാണ് മരണം. കുഞ്ഞിന്‍റെ ശരീരത്തിലെ പരിക്കും അതിനൊപ്പം ന്യൂമോണിയ അധികരിച്ചതുമാണ് മരണ കാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.