ഭോപാൽ: മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ റെക്കോർഡ് വാക്‌സിനേഷൻ നടന്നത് ഇൻഡോർ ജില്ലയിൽ. ഇൻഡോറിൽ ബുധനാഴ്ച 1,60,000ൽ അധികം ആളുകൾക്ക് "വാക്സിനേഷൻ മഹാ അഭിയാൻ" പ്രകാരം വാക്‌സിൻ നൽകിയതായി ഇൻഡോർ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ബിഎസ് സെത്യ പറഞ്ഞു. ഇതോടെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 22 ലക്ഷത്തിലധികമായി ഉയർന്നു. 19,16,000ത്തിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സിനും 2,84,000 ആയിരത്തിലധികം ആളുകൾക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി.
ALSO READ: ടോയ്‌കത്തോൺ-2021; 1.2 ലക്ഷം പേര്‍, സമര്‍പ്പിച്ചത് 17,000ലധികം ആശയങ്ങൾ
എന്നാൽ വാക്‌സിന്‍റെ അഭാവം കാരണം വ്യാഴാഴ്ച 35,000 പേർക്ക് മാത്രമെ വാക്‌സിൻ നൽകാൻ കഴിയുള്ളു എന്ന് സിഎംഎച്ച്ഒ പറഞ്ഞു. ഇതിൽ ഗ്രാമീണ മേഖലയിലെ നാല് ബ്ലോക്കുകളിലായി ഏകദേശം 20 ആയിരം ഡോസുകൾ മുനിസിപ്പൽ പരിധി പ്രദേശങ്ങൾക്ക് 15 ആയിരം ഡോസുകൾ നൽകും.