ജക്കാർത്ത: ഇന്തോനേഷ്യയിൽ 5,292 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,86,842 ആയി ഉയർന്നു. 133 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 18,000 ആയി. 4,295 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,83,497 ആയി. ജക്കാർത്തയിൽ 1,194, സെൻട്രൽ ജാവയിൽ 768, ഈസ്റ്റ് ജാവയിൽ 542, വെസ്റ്റ് ജാവയിൽ 731, ഈസ്റ്റ് കാലിമന്‍റനിൽ 256 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.