ബഗാഹ(ബിഹാര്‍) : നേപ്പാളിലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയുമായുള്ള അന്താരാഷ്‌ട്ര അതിര്‍ത്തി ഇന്ന് അര്‍ധരാത്രിമുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് അടച്ചിടും. ഇത്രയും സമയത്തേക്ക് അതിര്‍ത്തിയിലൂടെ ആളുകളെ കടത്തിവിടില്ല. നവംബര്‍ 20നാണ് നേപ്പാളില്‍ വോട്ടിങ്.
അതേസമയം അടിയന്തര സേവനങ്ങളായ ആംബുലന്‍സ്, വാട്ടര്‍ ടാങ്കറുകള്‍, പാല്‍ വണ്ടികള്‍, അഗ്‌നിശമന വണ്ടികള്‍ എന്നിവ കടത്തിവിടും. തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കാനായി ഇന്ത്യന്‍ അതിര്‍ത്തിരക്ഷാസേന നേപ്പാള്‍ അധികൃതരുമായി സഹകരിക്കുന്നുണ്ട്. ആയുധങ്ങളും മറ്റും നേപ്പാളിലേക്ക് കടത്തുന്നില്ല എന്ന് ഉറപ്പുവരുത്താനായി പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
അതിര്‍ത്തിവഴിയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാനായി ഇരു രാജ്യങ്ങളുടെയും രക്ഷാസേനകള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുകയും യോജിച്ച നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.