ETV Bharat / bharat

ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി: അപകടം ഒഴിവായത് തലനാരിഴക്ക് - ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

അസമിലെ ജോർഹട്ട് വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്

Indigo flight skids off runway  ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി  അസമിൽ ഇൻഡിഗോ വിമാനം
അസമിൽ ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി
author img

By

Published : Jul 29, 2022, 11:15 AM IST

Updated : Jul 29, 2022, 11:39 AM IST

ഗുവാഹത്തി: ഇൻഡിഗോ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. അസമിലെ ജോർഹട്ട് വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. കൊൽക്കത്തയിലേക്ക് സർവീസ് നടത്തുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 98 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

യാത്രക്കാർക്ക് പരിക്കില്ല. ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 6E-757 ഇൻഡിഗോ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന്‍റെ ഒരു വശത്തെ ടയറുകൾ തെന്നിമാറി റൺവേക്ക് സമീപത്തെ ചെളിയിൽ പുതഞ്ഞു പോവുകയായിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ചതായി ഇൻഡിഗോ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ കണ്ട‍്‍ല വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ, സ്പൈസ് ജെറ്റിലും സാങ്കേതിക തകരാർ സംഭവിച്ചിച്ചിരുന്നു.

Last Updated : Jul 29, 2022, 11:39 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.