വാരണാസി: രണ്ട് യാത്രക്കാർ വിചാരിച്ചാല്‍ 200 യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറായ വിമാനം പിടിച്ചിടാൻ കഴിയുമോ.. അങ്ങനെ സംഭവിക്കുമെന്നാണ് വാരാണസി വിമാനത്താവളത്തിൽ നിന്നുള്ള അനുഭവം വ്യക്തമാക്കുന്നത്. ഏപ്രില്‍ 24ന് നടന്ന സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
വാരാണസിയില്‍ നിന്ന് മുംബൈയിലേക്ക് രാത്രി 10.45ന് പുറപ്പെടാൻ തയ്യാറായ ഇൻഡിഗോ വിമാനം പിടിച്ചിട്ടത് ഒന്നരമണിക്കൂറിലേറെ. വിമാനം പുറപ്പെടാൻ റൺവേയില്‍ തയ്യാറെടുക്കുമ്പോഴാണ് പാസഞ്ചർ കാബിനില്‍ ഒരു പുരുഷൻ സ്ത്രീയോട് വിമാനത്തില്‍ കയർത്ത് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. വളരെ വേഗം ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി.
സീറ്റില്‍ ഇരിക്കുന്നതിനെ കുറിച്ചാണ് തർക്കമുണ്ടായതെന്ന് വിമാനത്തിലെ യാത്രക്കാരില്‍ ഒരാളായ പവൻ പഥക് പറഞ്ഞു. ഇതോടെ പൈലറ്റ് യാത്ര തുടരാൻ വിസമ്മതിച്ചു. തുടർന്ന് രണ്ട് യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഇറക്കിയതോടെ സംഭവം വഷളായി. വിമാനം ഒന്നര മണിക്കൂറോളം വിമാനത്താവളത്തിൽ കിടന്നു. ഇത് മറ്റ് യാത്രക്കാരുടെ ക്ഷമ നശിക്കാൻ കാരണമായി.
തർക്കത്തിന്‍റെ ഒടുക്കം ഇനി ഇരിപ്പിടത്തെച്ചൊല്ലി വാക്കേറ്റമുണ്ടാകില്ല എന്ന ഇവരുടെ രേഖാമൂലം ഉള്ള ഉറപ്പ് ലഭിച്ച ശേഷമാണ് വിമാനം വാരാണസിയിൽ നിന്ന് രാത്രി 12.25ന് മുംബൈയിലേക്ക് പുറപ്പെട്ടത്.
Also read: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്‍റെ മൊബൈല്‍ ഫോണില്‍ തീപടര്‍ന്നു