ന്യൂഡൽഹി: യുദ്ധത്തിൽ തകർന്ന രാജ്യമായ അഫ്‌ഗാനിസ്ഥാനിൽ സമാധാനം നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക രാജ്യങ്ങൾ ഉൾപെടെ നിരവധി പങ്കാളികളുമായി ഇന്ത്യ സമ്പർക്കത്തിലേർപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്‌ഗാന് രാജ്യത്തിന്‍റെ പിന്തുണ
അയൽരാജ്യമെന്ന നിലയിൽ അഫ്‌ഗാനിസ്ഥാനിലെയും മേഖലയിലെയും സമാധാനത്തെയും സുരക്ഷയെയും കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. എല്ലാ സമാധാന സംരംഭങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു. ഇതിന് മുന്നോടിയായി പ്രാദേശിക രാജ്യങ്ങൾ ഉൾപ്പെടെയുള്ള പങ്കാളികളുമായി ഇടപഴകുകയും ചെയ്തുവെന്നും എംഇഎ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.
നീക്കം കേന്ദ്രത്തിന്‍റെ നിലപാടിനെ മറികടന്ന്
അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിന്മാറുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ മുല്ല ബരാദർ ഉൾപ്പെടെയുള്ള അഫ്‌ഗാൻ താലിബാൻ വിഭാഗങ്ങളുമായി ഇന്ത്യ ആശയവിനിമയ മാർഗങ്ങൾ തുറന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. അഫ്‌ഗാൻ താലിബാനുൾപ്പെടെയുള്ള പ്രധാന ലോകശക്തികളുമായി ഇടപഴകരുതെന്ന കേന്ദ്രത്തിന്‍റെ നിലപാടിൽ നിന്നുള്ള വ്യതിചലനത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.
ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രധാനമായും ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി അന്വേഷണാത്മകമായി ഈ ആശയവിനിമയം തുടർന്നു വരുന്നുമുണ്ട്. ർ
കൂടുതൽ വായനയ്‌ക്ക്: പാക്കിസ്ഥാനിൽ ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണമൊരുക്കിയ 2 പൊലീസുകാർ കൊല്ലപ്പെട്ടു