വഡോദര: സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് സ്കൈ ഡൈവിംഗ് ഏറെ സന്തോഷം നല്‍കുമെന്ന് രാജ്യത്തെ ലൈസന്‍സുള്ള നാലാമത്തെ സ്ത്രീ സ്കൈഡൈവറായ സ്വദേശി ശ്വേത പര്‍മര്‍. മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം കുറവാണെന്നും അവര്‍ പറഞ്ഞു.
ലൈസന്‍സ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. രാജ്യത്ത് സ്കൈ ഡൈവിംഗിന് വലിയ സാധ്യതയുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്തുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്‍റെ നേട്ടം രാജ്യത്തെ പെണ്‍കുട്ടികളെ പ്രചോദിപ്പിക്കുമെന്നും അവർ അറിയിച്ചു. സ്റ്റാച്യു ഓഫ് ലിബർട്ടിയിൽ റിവർ റാഫ്റ്റിംഗ് പോലുള്ള നിരവധി സാഹസിക പ്രവർത്തനങ്ങളില്‍ താന്‍ ഇതിനോടകം പ്രവര്‍ത്തിച്ചു. തുടക്കക്കാർ പരിശീലനം ലഭിച്ച ആളുകളുടെ സഹായമില്ലാതെ ഡൈവിങ്ങ് നടത്തരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പത്മശ്രീ അവാർഡ് ജേതാക്കളായ റേച്ചൽ തോമസ്, ഷിതള്‍ മഹാജൻ, രാജ്യത്തെ ആദ്യത്തെ വനിത ബേസ് ജമ്പർ അർച്ചന സർദാന എന്നിവരാണ് നിലവില്‍ ഈ മേഖലയില്‍ ലൈസന്‍സ് നേടിയ മറ്റ് വനിതകള്‍.
കൂടുതല്‍ വായനക്ക്:- നഴ്‌സിങ് വിദ്യാർഥികള്‍ക്കായി ഫാ.ജോര്‍ജ്ജ് പുത്തൂരാന്‍റെ സ്കൈ ഡൈവിങ്