ETV Bharat / bharat

ഇന്ത്യയില്‍ ആദ്യം: കാഴ്‌ച പരിമിതർക്കായി 'റേഡിയോ അക്ഷ്' ആരംഭിച്ചു

ബ്ലൈൻഡ് റിലീഫ് അസോസിയേഷൻ നാഗ്‌പൂരും സംദൃഷ്‌ടി ക്ഷമത വികാസ് അവം അനുസന്ധൻ മണ്ഡലും (സാക്ഷം) ചേർന്നാണ് കാഴ്‌ച പരിമിതർക്കായി റേഡിയോ എന്ന ആശയം വികസിപ്പിച്ചത്.

Radio Aksh for visually impaired people  Indias first radio channel for visually impaired  radio for differently abled  കാഴ്‌ച പരിമിതർക്കായി ഇന്ത്യയിൽ ആദ്യ റേഡിയോ ചാനൽ  റേഡിയോ അക്ഷ് ഇന്‍റർനെറ്റ് റേഡിയോ
കാഴ്‌ച പരിമിതർക്കായി ഇന്ത്യയിൽ ആദ്യ റേഡിയോ ചാനൽ; 'റേഡിയോ അക്ഷ്' നാഗ്‌പൂരിൽ ആരംഭിച്ചു
author img

By

Published : Apr 17, 2022, 2:10 PM IST

നാഗ്‌പൂർ (മഹാരാഷ്‌ട്ര): കാഴ്‌ച പരിമിതർക്കായുള്ള രാജ്യത്തെ ആദ്യത്തെ റേഡിയോ ചാനലായ റേഡിയോ അക്ഷ് നാഗ്‌പൂരിൽ പ്രവർത്തനമാരംഭിച്ചു. ബ്ലൈൻഡ് റിലീഫ് അസോസിയേഷൻ നാഗ്‌പൂരും സംദൃഷ്‌ടി ക്ഷമത വികാസ് അവം അനുസന്ധൻ മണ്ഡലും (സാക്ഷം) ചേർന്നാണ് വിദ്യാഭ്യാസത്തിനാവശ്യമായ വിഭവങ്ങളും ഓഡിയോ ബുക്കുകളും തടസമില്ലാതെ ഉപയോഗിക്കാൻ അവസരം ഒരുക്കുന്ന റേഡിയോ എന്ന ആശയം വികസിപ്പിച്ചത്. വിവിധ ഇന്‍റർനെറ്റ് റേഡിയോ പ്ലാറ്റ്‌ഫോമുകളിൽ ചാനൽ സൗജന്യമായി ലഭ്യമാകും.

കാഴ്‌ച പരിമിതർ തന്നെയാണ് റേഡിയോയ്ക്ക് വേണ്ടി പരിപാടികൾ തയാറാക്കുക. 24X7 സമയവും പ്രവർത്തിപ്പിക്കുന്നതിനായി തുടക്കത്തിൽ ആറ് മണിക്കൂർ ദൈർഘ്യമുള്ള പരിപാടികൾ പകൽ സമയങ്ങളിൽ നാല് പ്രാവശ്യം പ്രക്ഷേപണം ചെയ്യും. തുടർന്ന് ഘട്ടം ഘട്ടമായി റേഡിയോ ഉള്ളടക്കം 24 മണിക്കൂറായി വർധിപ്പിക്കുമെന്ന് ബ്ലൈൻഡ് റിലീഫ് അസോസിയേഷൻ പ്രസിഡന്‍റ് മകരന്ദ് പണ്ഡരിപാണ്ഡെ പറഞ്ഞു.

എഫ്‌എം, എഎം റേഡിയോ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഇന്‍റർനെറ്റ് റേഡിയോയുടെ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്നതിനാൽ ലോകത്തിൽ എവിടെ നിന്നും റേഡിയോ കേൾക്കാൻ സാധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.