ETV Bharat / bharat

അമേരിക്കൻ വിസയ്ക്കായുള്ള ഇന്‍റര്‍വ്യൂ സ്ലോട്ടുകള്‍ നേടി ഇന്ത്യൻ വിദ്യാര്‍ഥികള്‍

ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാൻ കൊവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

US embassy  H1 B visa  US visa for Indian students  consular affairs  അമേരിക്കൻ വിസ  ഇന്ത്യൻ വിദ്യാര്‍ഥികള്‍  യുഎസ് എംബസി
അമേരിക്കൻ വിസക്കായുള്ള ഇന്‍റര്‍വ്യു സ്ലോട്ടുകള്‍ നേടി ഇന്ത്യൻ വിദ്യാര്‍ഥികള്‍
author img

By

Published : Jun 16, 2021, 11:04 AM IST

Updated : Jun 16, 2021, 11:45 AM IST

ന്യൂഡല്‍ഹി : ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാര്‍ഥികള്‍ അമേരിക്കൻ വിസയ്ക്കായുള്ള ഇന്‍റര്‍വ്യൂ സ്ലോട്ടുകള്‍ ഇതിനകം നേടിയതായി അമേരിക്കന്‍ എംബസി. വിസ ആപേക്ഷകരുടെ അഭിമുഖത്തിനായുള്ള ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്കുള്ള സ്ലോട്ടുകളാണ് ജൂണ്‍ 14ന് അനുവദിച്ച് തുടങ്ങിയത്.

കൊവിഡ് 19 വ്യാപന സാഹചര്യത്തില്‍ വിസയനുവദിക്കുന്നതില്‍ അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് ഉന്നതപഠനത്തിനായി യുഎസില്‍ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ ആശങ്കയിലാഴ്ത്തുകയും ചെയ്തു. എന്നാല്‍ യുഎസ്, വിസ നടപടിക്രമങ്ങള്‍ പുനരാരംഭിച്ചത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമാണ്.

  • Since June 14, thousands of students have secured visa appointments for July & August. Thousands of appointments remain available & we will open thousands more in coming weeks. We appreciate your patience as we diligently work to resolve the technical issues you have encountered.

    — U.S. Embassy India (@USAndIndia) June 15, 2021 " class="align-text-top noRightClick twitterSection" data=" ">

ALSO READ: ഇന്ത്യയിൽ 62,224 പേർക്ക് കൊവിഡ് ; 2542 കൊവിഡ് മരണം

ആയിരക്കണക്കിന് സ്ലോട്ടുകൾ ഇനിയും ലഭ്യമാണ്, വരും ആഴ്ചകളിൽ 1000 സ്ലോട്ടുകള്‍ കൂടി ലഭ്യമാക്കുമെന്നും അമേരിക്കൻ എംബസി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് കൊവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി.

Last Updated : Jun 16, 2021, 11:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.