ETV Bharat / bharat

റിഷഭ് കൗഷിക് ഇന്ത്യയില്‍ തിരിച്ചെത്തി; കൂടെ വളര്‍ത്തുനായ മലിബോയുമുണ്ട്

തന്‍റെ വളര്‍ത്തുനായയെ കൂടാതെ യുക്രൈനില്‍ നിന്ന് തിരിച്ചുവരില്ലെന്ന് റിഷഭ് കൗഷിക് പറഞ്ഞിരുന്നു. യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിന് പ്രത്യേക ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുകയായിരുന്നു.

author img

By

Published : Mar 4, 2022, 3:02 PM IST

Indian student  Rishab Kaushik  Dehradun resident  Ukraine  Kharkiv National University of Radio Electronics  Russia Ukraine crisis  യുക്രൈനില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുന്നത് സംബന്ധിച്ച  റിഷഭ് കൗശിക്  റഷ്യ യുക്രൈന്‍ യുദ്ധം
അവസാനം റിഷഭ് കൗഷിക് ഇന്ത്യയില്‍ തിരിച്ചെത്തി;കൂടെ വളര്‍ത്തുനായ മലിബോയുമുണ്ട്

ന്യൂഡല്‍ഹി: റിഷഭ് കൗഷിക് യുക്രൈനില്‍ നിന്ന് തിരിച്ചെത്തി. തനിച്ചല്ല കൂടെ തന്‍റെ വളര്‍ത്തുനായ മലിബോയുമുണ്ട്. ജീവന് ഭീഷണി ഉള്ളപ്പോഴും മലിബോയെ കൂടാതെ താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന് റിഷഭ് കൗഷിക് തീരുമാനിച്ചിരുന്നു. വളര്‍ത്തുനായയെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്നുള്ള റിഷഭ് കൗശിക്കിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് മൃഗ സ്നേഹികളുടെ സംഘടനയായ പെറ്റ ഏറ്റെടുത്തു.

യുക്രൈനിലെ യുദ്ധത്തില്‍ നിന്ന് രക്ഷ തേടി വരുന്നവര്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങളെ കൂടി വിമാനങ്ങളില്‍ കൊണ്ടുവരാന്‍ അനുവാദം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് പെറ്റ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഈ കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് മറ്റ് നടപടിക്രമങ്ങളൊന്നും കൂടാതെ അവരുടെ വളര്‍ത്തുമൃഗങ്ങളെകൂടി വിമാനങ്ങളില്‍ ഒപ്പംകൂട്ടുന്നതിന് അനുവാദം നല്‍കികൊണ്ടുള്ള ഒറ്റത്തവണ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.

വളര്‍ത്തുമൃഗങ്ങളെ മറ്റ് രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതിന് ഒരുപാട് നടപടി ക്രമങ്ങളാണ് ഇന്ത്യയില്‍ ഉള്ളതെന്ന് റിഷഭ് കൗശിക് പറഞ്ഞു. ഒരു യുദ്ധമുഖത്തു നിന്ന് രക്ഷ തേടി വരുന്നവര്‍ക്ക് ഇത്തരം നടപടി ക്രമങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് താന്‍ ഇത്തരമൊരു അപേക്ഷ നടത്തിയതെന്നും റിഷഭ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ ആക്രമണം തുടങ്ങിയത്. കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ അനുകൂല വിമതര്‍ നിയന്ത്രിക്കുന്ന ലുഹാന്‍സ്‌കിനേയും, ഡൊണെസ്‌കിനേയും സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച്, മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സൈനിക നടപടി റഷ്യ ആരംഭിച്ചത്.

ALSO READ: Russia Ukraine War | കീവില്‍ ഇന്ത്യൻ വിദ്യാർഥിയ്‌ക്ക് വെടിയേറ്റു; ചികിത്സയിലെന്ന് കേന്ദ്രമന്ത്രി വികെ സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.