ETV Bharat / bharat

ഓഹരി വിപണിയില്‍ തകര്‍ച്ച ; സെന്‍സെക്‌സ് 37.78 പോയിന്‍റുകള്‍ ഇടിഞ്ഞു - സെന്‍സെക്‌സ്

സെന്‍സെക്‌സ് സൂചികയില്‍ വലിയ ചാഞ്ചാട്ടമാണ് തിങ്കളാഴ്‌ചയുണ്ടായത്

Indian stock market  sensex  Nifty  reasons for stock market plunjing  ഇന്ത്യന്‍ ഓഹരി വിപണി  സെന്‍സെക്‌സ്  നിഫ്റ്റി
ഓഹരി വിപണിയില്‍ ഇടിവ്; സെന്‍സെക്‌സ് 37.78 പോയിന്‍റുകള്‍ ഇടിഞ്ഞു
author img

By

Published : May 23, 2022, 5:36 PM IST

മുംബൈ : ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്‌ച തകര്‍ച്ച. ബോംബെ സ്‌റ്റോക് എക്‌സ്ചേഞ്ചിന്‍റെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് 37.78 പോയിന്‍റുകള്‍ ഇടിഞ്ഞ് (0.07ശതമാനം) 54,288.61ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ(23.05.2022) വ്യാപാര ദിനത്തില്‍ സെന്‍സെക്‌സിന് വലിയ ചാഞ്ചാട്ടമാണ് നേരിട്ടത്.

54,931.30വരെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് ഉയരുകയും 54,191.55വരെ താഴുകയും ചെയ്‌തു. മെറ്റല്‍ കമ്പനികളുടെ ഒഹരികള്‍ക്ക് വലിയ വില്‍പന സമ്മര്‍ദമാണ് നേരിട്ടത്. മറ്റൊരു അടിസ്ഥാന ഓഹരി സൂചികയായ നിഫ്‌റ്റി 51.45 ശതമാനം(0.32ശതമാനം) ഇടിഞ്ഞ് 16,214.70ത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ ഏറ്റവും കൂടുതല്‍ മൂല്യം ഇടിഞ്ഞത് ടാറ്റ സ്റ്റീലിന്‍റെ ഓഹരിക്കാണ്. 12.53 ശതമാനമാണ് മൂല്യം ഇടിഞ്ഞത്. അള്‍ട്രാടെക് സിമന്‍റ്, ഐടിസി, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, എച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയുടെ ഓഹരികള്‍ക്കും വലിയ ഇടിവ് സംഭവിച്ചു.

ALSO READ: ഈ ആഴ്ച ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം

മഹേന്ദ്ര ആന്‍ഡ് മഹേന്ദ്ര, മാരുതി, ഹിന്ദുസ്ഥാന്‍ യൂണിലവര്‍, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, ഏഷ്യന്‍പെയിന്‍റ്‌സ്, കൊടേക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഇരുമ്പയിരിനും ഉരുക്ക് നിര്‍മാണത്തിന് ആവശ്യമായ ചില അസംസ്‌കൃത വസ്‌തുക്കളുടേയും കയറ്റുമതിക്ക് കഴിഞ്ഞ വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ നികുതി മെറ്റല്‍ കമ്പനികളുടെ ഓഹരികള്‍ ഇടിയുന്നതിന് കാരണമായി.

അതേസയമയം ഷാങ്ഹായി, സിയൂള്‍, ടോക്കിയോ എന്നീ ഓഹരി വിപണികള്‍ നേട്ടമുണ്ടാക്കി. ഹോങ്കോങ് ഓഹരി വിപണി നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര നിലവാരമായ ബ്രന്‍ഡ് ക്രൂഡ് ഓയില്‍ വില 1.15 ശതമാനം വര്‍ധിച്ച് ഒരു ബാരലിന് 113.8 ഡോളറിലെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.