ന്യൂഡൽഹി : ബ്രോഡ്ഗേജ് റെയിൽ പാതയുടെ 71 ശതമാനവും വൈദ്യുതീകരിച്ചെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 740 കി.മീറ്റർ കൊങ്കണ്‍ പാത ഉൾപ്പടെ 64,689 കിലോമീറ്ററുകൾ ബ്രോഡ്ഗേജ് പാതയാണ് ഉള്ളത്.
Also Read: മെയ് മാസം ജിയോയിൽ എത്തിയത് 3.55 ദശലക്ഷം വരിക്കാർ, എയർടെലിന് നഷ്ടം 4.6 ദശലക്ഷം
അതിൽ 5,881കി.മീറ്റർ റൂട്ടുകൾ ഇതിനകം വൈദ്യുതീകരിച്ചു. ഇത് ആകെ റൂട്ടിന്‍റെ 71 ശതമാനം വരുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു. 2021 മാർച്ച് 31വരെയുള്ള കണക്കുകളാണ് മന്ത്രി രാജ്യസഭയിൽ വച്ചത്.
റെയിൽ പാതയുടെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രൊജക്റ്റുകളിലായി 2020-21 കാലയളവിൽ 6,141 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വലിയ അളവിലുള്ള എഞ്ചിനീയറിംഗ്, പ്രൊജക്റ്റ് മോണിറ്ററിംഗ് മെക്കാനിസം തുടങ്ങി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.