ETV Bharat / bharat

വനിത സെയിലര്‍മാരെ നിയമിക്കാന്‍ നാവികസേന; അടുത്ത വർഷം മുതല്‍ പ്രാബല്യത്തില്‍

നാവികസേനയുടെ എല്ലാ ബ്രാഞ്ചുകളിലും വനിത ഓഫിസർമാരെയും നിയമിക്കുമെന്ന് നാവികസേന മേധാവി അഡ്‌മിറൽ ആർ ഹരികുമാർ അറിയിച്ചു

women sailors in indian navy  indian navy women sailors  navy to appoint women as sailors  നാവികസേന വനിത സെയിലര്‍മാര്‍  വനിത സെയിലര്‍മാരെ നിയമിക്കാന്‍ നാവികസേന  അഡ്‌മിറൽ ആർ ഹരികുമാർ നാവികസേന വനിത സെയിലർമാർ
വനിത സെയിലര്‍മാരെ നിയമിക്കാന്‍ നാവികസേന; അടുത്ത വർഷം മുതല്‍ പ്രാബല്യത്തില്‍
author img

By

Published : May 29, 2022, 4:07 PM IST

കണ്ണൂർ: അടുത്ത വർഷം മുതൽ നാവികസേനയിൽ വനിത സെയിലർമാരെ നിയമിക്കുമെന്ന് നാവികസേന മേധാവി അഡ്‌മിറൽ ആർ ഹരികുമാർ. നാവികസേനയുടെ എല്ലാ ബ്രാഞ്ചുകളിലും വനിത ഓഫിസർമാരെയും നിയമിക്കും. നിലവിൽ ഏതാനും ബ്രാഞ്ചുകളിൽ മാത്രമാണ് വനിത ഓഫിസർമാരുള്ളതെന്നും നാവികസേന മേധാവി പറഞ്ഞു.

ഏഴിമല നാവിക അക്കാദമിയിലെ വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയ 250 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാവികസേന എന്നും വനിതകൾക്ക് ബാലികേറാമലയായിരുന്നു. ദുർഘടമായ കടൽ സാഹചര്യങ്ങൾ തരണം ചെയ്യാൻ പുരുഷന്മാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന ഒരു പരമ്പരാഗത ധാരണയായിരുന്നു ഇതിനു പിന്നിൽ, ആ മുൻധാരണയാണ് ഇന്ത്യൻ നാവികസേന തിരുത്താനൊരുങ്ങുന്നതെന്നും അഡ്‌മിറൽ ആർ ഹരികുമാർ വ്യക്തമാക്കി.

സായുധസേന വിഭാഗങ്ങളിൽ യുവാക്കൾക്ക് മൂന്നോ നാലോ വർഷത്തേക്ക് സേവനത്തിനുള്ള അവസരം ലഭ്യമാക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണ്. ഇതിലൂടെ യുവാക്കൾക്ക് ഹ്രസ്വകാലത്തേക്ക് സേനയിൽ സേവനം അനുഷ്‌ഠിക്കാനുള്ള അവസരമാണ് കൈവരിക. ഏഴിമല നാവിക അക്കാദമിയിലെ നിലവിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ സേനയ്ക്ക് നിലവിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Read more: ഏഴിമല നാവിക അക്കാദമിയിൽ 250 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.