ETV Bharat / bharat

ഇന്ത്യന്‍ നാവികസേനക്ക് അഭിമാന നിമിഷം; പുതിയ ലാന്‍ഡിങ് കപ്പല്‍ സേനയുടെ ഭാഗമായി

സേനാംഗങ്ങൾ, ടാങ്കുകൾ, സായുധ വാഹനങ്ങൾ എന്നിവ തീരത്തേക്ക് എത്തിക്കാൻ കഴിയുന്ന കപ്പലാണിത്. ഈ വിഭാഗത്തിലുള്ള എട്ടാമത്തെ കപ്പലാണ് എൽസിയു-58

author img

By

Published : Mar 19, 2021, 7:37 AM IST

Indian naval Landing Craft Utility  Indian Navy  LCU 58  Ministry of Defence  Indian naval Landing Craft Utility L58 commissioned at Port Blair  Port Blair  ഇന്ത്യനിക നാവികസേനക്ക് അഭിമാന നിമിഷം; പുതിയ ലാന്‍ഡിങ് കപ്പല്‍ നേവിയുടെ ഭാഗമായി  ഇന്ത്യന്‍ നാവികസേനക്ക് അഭിമാന നിമിഷം  പുതിയ ലാന്‍ഡിങ് കപ്പല്‍ സേനയുടെ ഭാഗമായി  ഇന്ത്യന്‍ നാവികസേന  ലാന്‍ഡിങ് കപ്പല്‍  എൽസിയു-58
ഇന്ത്യന്‍ നാവികസേനക്ക് അഭിമാന നിമിഷം; പുതിയ ലാന്‍ഡിങ് കപ്പല്‍ സേനയുടെ ഭാഗമായി

ന്യൂഡൽഹി: സേനാംഗങ്ങളെയും ടാങ്ക് അടക്കമുള്ളവയെയും തീരത്തേക്കെത്തിക്കാന്‍ കഴിയുന്ന കപ്പൽ (ലാൻഡിങ് ക്രാഫ്റ്റ് യൂട്ടിലിറ്റി-58) നാവികസേനയുടെ ഭാഗമായി. എൽസിയു-58 എന്നു പേരിട്ടിരിക്കുന്ന കപ്പലിന്‍റെ കമ്മിഷനിങ് ചടങ്ങ് പോർട്ട് ബ്ലെയറിൽ നടന്നു. ആൻഡമാൻ നിക്കോബാർ കമാൻഡ് മേധാവി ലഫ്. ജനറൽ മനോജ് പാണ്ഡെ മുഖ്യാതിഥിയായി. സേനാംഗങ്ങൾ, ടാങ്കുകൾ, സായുധ വാഹനങ്ങൾ എന്നിവ തീരത്തേക്ക് എത്തിക്കാൻ കഴിയുന്ന കപ്പലാണിത്. ഈ വിഭാഗത്തിലുള്ള എട്ടാമത്തെ കപ്പലാണ് എൽസിയു-58.

അഞ്ച് ഉദ്യോഗസ്ഥരും 50 നാവികരും ഉൾപ്പെടുന്ന സംഘമാണ് കപ്പലിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ക്രിഷൻ കെ യാദവാണ് കപ്പലിന്‍റെ ആദ്യത്തെ കമാൻഡിങ് ഓഫീസര്‍. കൊൽക്കത്തയിലെ ജി‌ആർ‌എസ്‌ഇ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ് ഈ കപ്പല്‍. നിലവിലെ സൈനികർക്ക് പുറമേ 160 സൈനികരെ വഹിക്കാൻ കഴിയുന്ന ഒരു ഉഭയകക്ഷി കപ്പലാണ് എൽ‌സിയു- 58. മെയിൻ ബാറ്റിൽ ടാങ്കുകൾ (എം‌ബി‌ടികൾ), ബി‌എം‌പികൾ, കവചിത വാഹനങ്ങൾ, ട്രക്കുകൾ മുതലായ വിവിധതരം യുദ്ധ വാഹനങ്ങൾ ഈ കപ്പലിന് വഹിക്കാൻ കഴിയും. 63 മീറ്റർ നീളമാണ് കപ്പലിന് ഉള്ളത്.

പോർട്ട് ബ്ലെയർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൽ‌സിയു 58, ബീച്ചിങ്, സെർച്ച് ആൻഡ് റെസ്ക്യൂ, ഡിസാസ്റ്റർ റിലീഫ്, കോസ്റ്റൽ പട്രോളിങ്, നിരീക്ഷണ പ്രവർത്തനങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ എന്നിവിടങ്ങളിലാണ് വിന്യസിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.