ETV Bharat / bharat

ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ച സംഭവമെന്ന് 'മന്‍ കി ബാത്തില്‍' പ്രധാനമന്ത്രി - പ്രധാനമന്ത്രി മന്‍ കി ബാത്ത് വാര്‍ത്തകള്‍

ദേശീയ പതാകയെ അപമാനിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Narendra Modi  PM Narendra Modi news  മന്‍ കി ബാത്ത്  പ്രധാനമന്ത്രി മന്‍ കി ബാത്ത് വാര്‍ത്തകള്‍
കൊവിഡ് വാക്‌സിന്‍റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമെന്ന് 'മന്‍ കി ബാത്തില്‍' പ്രധാനമന്ത്രി
author img

By

Published : Jan 31, 2021, 11:40 AM IST

Updated : Jan 31, 2021, 11:58 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ചേങ്കോട്ട സംഘര്‍ഷത്തെ കുറിച്ച് പരാമര്‍ശിച്ച് നരേന്ദ്ര മോദി. ദേശീയ പതാകയെ അപമാനിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22ന് കേന്ദ്രം കര്‍ഷകരുമായി നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മൂന്ന് നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും അന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് റിപ്പബ്ലിക് ദിനത്തിൽ കർഷകർ പ്രതിഷേധിച്ചത്. വിവാദ കാര്‍ഷിക നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. നിയമങ്ങൾ മരവിപ്പിക്കുന്നത് സംബന്ധിച്ച കേന്ദ്രത്തിന്‍റെ വാഗ്ദാനം പക്ഷെ കർഷക സംഘടനകൾ തള്ളുകയും ട്രാക്‌ടര്‍ റാലിക്ക് ആഹ്വാനം ചെയ്യുകയുമായിരുന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ കഴിഞ്ഞ നവംബര്‍ 26 മുതലാണ് കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്‌ത് തുടങ്ങിയത്.

കൊവിഡ് വാക്സിന്‍റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 30 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം വാക്സിനെടുത്തുവെന്നും പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യയ്‌ക്ക് മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഇന്ത്യയ്‌ക്ക് കഴിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച് പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ്, തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ എന്നിവയാണ് രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കാനായി ജനങ്ങള്‍ക്ക് നല്‍കുന്നത്.

  • You must have noticed about the vaccination programme that India is able to help others because India today is self-reliant in the field of medicines and vaccines: PM Narendra Modi during 'Mann Ki Baat' radio programme pic.twitter.com/PmiLIYgDrZ

    — ANI (@ANI) January 31, 2021 " class="align-text-top noRightClick twitterSection" data=" ">
  • Made in India vaccine is not only a symbol of Atmanirbhar Bharat but it is also a symbol of its self-pride: Prime Minister Narendra Modi

ഓസ്ട്രേലിയൻ മണ്ണില്‍ ഓസീസ് ടീമിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെയും പ്രധാനമന്ത്രി അനുമോദിച്ചു. ഇന്ത്യന്‍ ടീമിന്‍റെ കഠിനാധ്വാനം എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Jan 31, 2021, 11:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.