ETV Bharat / bharat

രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 2026 ഓടെ നൂറുകോടി കടക്കുമെന്ന് റിപ്പോര്‍ട്ട്

author img

By

Published : Feb 22, 2022, 9:10 PM IST

2021 മുതല്‍ 2026 വരെ രാജ്യത്തെ ഗ്രാമങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധനയും നഗരത്തില്‍ 2.5 ശതമാനം വര്‍ധനയും ഉണ്ടായേക്കാം

Deloitte Prediction in Indian Smart phone Market  Smartphone users in India  5G Smart phone users in India  രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം  ഡെലോയിറ്റിന്‍റെ പഠന റിപ്പോര്‍ട്ട്
രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 2026 ഓടെ ഒരു ബില്യണ്‍ കടക്കുമെന്ന് പ്രവചനം

ന്യൂഡല്‍ഹി : രാജ്യത്തെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 2026 ഓടെ ഒരു ബില്യണ്‍ (നൂറ് കോടി) കടക്കുമെന്ന് പ്രവചനം. മള്‍ട്ടി നാഷണല്‍ പ്രോഫഷണല്‍ നെറ്റ്‌വര്‍ക്കായ ഡെലോയിറ്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2021-ൽ ഇന്ത്യയിൽ 1.2 ബില്യന്‍ മൊബൈല്‍ വരിക്കാരാണ് ഉണ്ടായിരുന്നത്.

അതിൽ 750 ദശലക്ഷത്തോളം (750 മില്യണ്‍) സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളാണ്. രാജ്യം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാകാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡെലോയിറ്റിന്റെ 2022 ഗ്ലോബൽ ടിഎംടി (ടെക്‌നോളജി, മീഡിയ ആൻഡ് എന്റർടൈൻമെന്റ്, ടെലികോം) പ്രവചനങ്ങളുടെ ഭാഗമായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Also Read: രാജ്യസുരക്ഷയ്ക്ക് ഭീഷണി; 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചേക്കും

2021 മുതല്‍ 2026 വരെയുള്ള കാലത്ത് രാജ്യത്തെ ഗ്രാമങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധനയും നഗരത്തില്‍ 2.5 ശതമാനം വര്‍ധനയും ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ തന്നെ ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം വലിയ രീതിയില്‍ വര്‍ധിക്കും. ഇ ഹെല്‍ത്ത്- ഇ ലേണിംഗ് പോലുള്ള സംവിധാനങ്ങള്‍ സജീവമാകുന്നതോടെ ജനങ്ങളില്‍ വലിയ രീതിയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം കൂടുമെന്നുമാണ് വിലയിരുത്തല്‍.

ഗ്രാമങ്ങളില്‍ ഇന്‍റര്‍നെറ്റ് ലഭ്യത കൂട്ടാന്‍ സര്‍ക്കാര്‍

ഭാരത് നെറ്റ് പ്രോഗ്രാമിന് കീഴിൽ 2025 ഓടെ എല്ലാ ഗ്രാമങ്ങളെയും ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കും. ഇതുവഴി ഗ്രാമങ്ങളില്‍ ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം കൂടും. 2026 ഓടുകൂടി നഗരങ്ങളിലെ ഉപഭോക്താക്കള്‍ ഫോണുകള്‍ പുനഃരുപയോഗിക്കുന്നതിന് പകരം പുതിയ ഫോണുകള്‍ വാങ്ങുന്ന സ്ഥിതിയിലേക്ക് മാറും. 2021ല്‍ ഇത് നിലവിലെ ഉപഭോക്താക്കളുടെ മൊത്തം എണ്ണത്തിന്‍റെ അഞ്ച് ശതമാനം മാത്രമാണ്.

ഇതില്‍ 25 മുതല്‍ 75 ശതമാനം വരെ മാറ്റമാണ് പ്രവചിക്കപ്പെടുന്നത്. ഫോണിന്‍റെ പരമാവധി ഉപയോഗം നാല് വര്‍ഷമാണെന്നാണ് പൊതുവില്‍ ഉള്ള വിലയിരുത്തല്‍. അങ്ങനെ വരുമ്പോള്‍ നിലവിലുള്ള ഫോണുകളില്‍ 80 ശതമാനവും ജനങ്ങള്‍ മാറ്റി വാങ്ങും. 20 ശതമാനം പേര്‍ നിലവില്‍ ഉള്ള ഫോണുകള്‍ തന്നെ ഉപയോഗിക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫീച്ചര്‍ ഫോണുകള്‍മാറ്റി കൂടുതല്‍ പേര്‍ സ്മാര്‍ട്ട് ഫോണിലേക്ക് മാറും. ഫീച്ചർ ഫോൺ റീപ്ലേസ്‌മെന്റുകൾ നഗരമേഖലയിൽ 2021-ൽ 72 ദശലക്ഷത്തിൽ നിന്ന് 2026-ൽ 60 ദശലക്ഷത്തിലെത്തും. ഗ്രാമീണ മേഖലയിൽ 2021 ൽ 71 ദശലക്ഷത്തിൽ നിന്ന് 2026 ൽ 60 ദശലക്ഷമായും കുറയും. സ്മാര്‍ട്ട് ഫോണുകളുടെ എണ്ണം 2021-ൽ 300 ദശലക്ഷത്തിൽ നിന്ന് 2026-ൽ ഏകദേശം 400 ദശലക്ഷത്തിലേക്ക് എത്തുമെന്നുമാണ് പ്രവചനം.

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍

5 ജിയുടെ കൂടി വരവോടെ രാജ്യത്ത് പുത്തന്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആവശ്യക്കാരേറും. ഏകദേശം 310 ദശലക്ഷം യൂണിറ്റുകൾ ഫോണുകള്‍ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. 5ജിയുടെ വരവ് മൊബൈല്‍ വില്‍പ്പനയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഹൈ-സ്പീഡ് ഗെയിമിംഗ്, റിമോട്ട് ഹെൽത്ത് കെയർ പോലുള്ളവ 5ജിയെ ആശ്രയിച്ചാകും പ്രധാനമായും നിര്‍മിക്കപ്പെടുക.

അതിനിടെ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി 2026 ആവുന്നതോടെ 135 മില്യണ്‍ ആയി ഉയരും. രാജ്യത്തെ സ്‌മാർട്ട്‌ഫോണുകളുടെ മൊത്തം കയറ്റുമതി 2022-2026 കാലയളവിൽ 1.7 ബില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം 250 ഡോളർ വിപണി സൃഷ്ടിക്കും. ഏകദേശം 840 ദശലക്ഷം 5G ഉപകരണങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ വിൽക്കപ്പെടും. 3G മൊബൈൽ നെറ്റ്‌വർക്ക് ഘട്ടം ഘട്ടമായി നിർത്തലാക്കും.

സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആവശ്യം കൂടും

ലോകത്ത് സെമികണ്ടക്ടര്‍ ചിപ്പുകളുടെ (Semiconductor chips) ആവശ്യം കൂടുകയും ഇതോടെ ഇവയുടെ ലഭ്യത കുറയുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2023ഓടെ ഇന്ത്യ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്ക് രംഗത്തെ വലിയ ശക്തിയായി മാറും. അർദ്ധചാലക, ഇലക്ട്രോണിക്സ് നിർമാണ വ്യവസായങ്ങൾക്കായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയെക്കുറിച്ചുള്ള ഗവൺമെന്റിന്റെ പ്രഖ്യാപനം ഉത്പന്ന നിര്‍മാണത്തിന് എൻഡ്-ടു-എൻഡ് ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

വില സ്ഥിരത പ്രധാനം

അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യൻ ഉപഭോക്താക്കൾ 130 ബില്യൺ ഡോളർ മൂല്യമുള്ള 840 ദശലക്ഷം 5G സ്മാർട്ട്‌ഫോണുകൾ വാങ്ങുമെന്ന് ടെലികോം സെക്‌ടർ ലീഡറായ പീയുഷ് വൈഷ് പറഞ്ഞു. അതേസമയം ഇന്ത്യന്‍ ഉപഭോക്താക്കളുടെ സ്വഭാവം മനസിലാക്കിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ ഫോണുകളുടെ സാങ്കേതിക വിദ്യ അനുസരിച്ച് വില സ്ഥിരത നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.