ETV Bharat / bharat

India Sends Medical Aid Disaster Relief Material To Palestine : പലസ്‌തീന്‍ ജനതയ്‌ക്ക് ഇന്ത്യയുടെ കൈത്താങ്ങ്; വൈദ്യസഹായവും ദുരന്തനിവാരണ സാമഗ്രികളും അയച്ചു

India sent humanitarian aid for the people of Palestine: ഏതാണ്ട് 32 ടൺ ഭാരമുള്ള ദുരന്ത നിവാരണ വസ്‌തുക്കളും 6.5 ടണ്‍ മെഡിക്കല്‍ സഹായവുമാണ് ഇന്ത്യ പലസ്‌തീനിലേക്ക് അയച്ചത്.

India sends medical aid  India sends medical aid to Palestine  India sends disaster relief material to Palestine  India sent humanitarian aid for Palestine people  പലസ്‌തീനിലേക്ക് വൈദ്യസഹായം അയച്ച് ഇന്ത്യ  പലസ്‌തീനിലേക്ക് ദുരന്തനിവാരണ സാമഗ്രികൾ  പലസ്‌തീനിലെ ജനതയ്‌ക്ക് സഹായഹസ്‌തവുമായി ഇന്ത്യ  Israel Palestine War  Israel Palestine  Israel and Palestine  ഇസ്രയേൽ ആക്രമണം  ഇസ്രയേൽ
India sends medical aid, disaster relief material to Palestine
author img

By ETV Bharat Kerala Team

Published : Oct 22, 2023, 12:19 PM IST

Updated : Oct 22, 2023, 1:30 PM IST

ന്യൂഡൽഹി : ഇസ്രയേൽ ആക്രമണം തുടരുന്ന പലസ്‌തീനിലെ ജനതയ്‌ക്ക് സഹായഹസ്‌തവുമായി ഇന്ത്യ (India sends medical aid, disaster relief material to Palestine). യുദ്ധത്തിന്‍റെ ദുരിതം പേറുന്ന പലസ്‌തീനിലെ ജനങ്ങൾക്ക് സഹായം അയച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്‌ചി (Arindam Bagchi) ഞായറാഴ്‌ച (ഒക്‌ടോബർ 22) അറിയിച്ചു.

'പലസ്‌തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി ഈജിപ്‌തിലെ അല്‍ഹരീഷ് വിമാനത്താവളത്തിലേക്ക് വ്യോമസേനയുടെ സി-17 ഗ്ലോബ്‌മാസ്റ്റര്‍ വിമാനം പുറപ്പെട്ടു'- വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്‌സിലൂടെ വ്യക്തമാക്കി.

  • 🇮🇳 sends Humanitarian aid to the people of 🇵🇸!

    An IAF C-17 flight carrying nearly 6.5 tonnes of medical aid and 32 tonnes of disaster relief material for the people of Palestine departs for El-Arish airport in Egypt.

    The material includes essential life-saving medicines,… pic.twitter.com/28XI6992Ph

    — Arindam Bagchi (@MEAIndia) October 22, 2023 " class="align-text-top noRightClick twitterSection" data=" ">

മെഡിക്കൽ സപ്ലൈകളിൽ അത്യാവശ്യമായ ജീവൻ രക്ഷ മരുന്നുകളും അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടുള്ള സംരക്ഷണ, ശസ്‌ത്രക്രിയ വസ്‌തുക്കളും ഉൾപ്പടെയാണ് ഇന്ത്യ അയച്ചത്. ദ്രവരൂപത്തിലുള്ള മരുന്നുകളും വേദനസംഹാരികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 32 ടൺ ഭാരമുള്ള ദുരന്ത നിവാരണ വസ്‌തുക്കളിൽ ടെന്‍റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, അടിസ്ഥാന സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ തുടങ്ങിയവയും ഉൾപ്പെടുന്നു (India sent humanitarian aid for the people of Palestine). സഹായ പാക്കറ്റുകളില്‍ 'പലസ്‌തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം' എന്ന് ഒട്ടിച്ചുവച്ചതായി കാണാം.

അതേസമയം യുദ്ധവും ഉപരോധവും തകര്‍ത്ത ഗാസയിലെ ജനങ്ങള്‍ക്ക് ആദ്യഘട്ട മാനുഷിക സഹായം എത്തിക്കുന്നതിനായി കഴിഞ്ഞ ദിവസം ഈജിപ്‌തിലെ റാഫ അതിര്‍ത്തി തുറന്നിരുന്നു. ഈജിപ്ഷ്യന്‍ റെഡ് ക്രെസന്‍റിന്‍റെ 20 ട്രക്കുകളാണ് ഇതോടെ അതിർത്തി കടന്നത്. രണ്ട് ദശലക്ഷത്തിലധികം ആളുകളുള്ള ഇവിടെ സഹായം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രിയേസസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അധിക സഹായ വാഹനങ്ങൾ സുരക്ഷിതമായി കടന്നുപോകുന്നതിന് സുസ്ഥിരമായ പ്രവേശനം സാധ്യമാകണമെന്നും അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.

കുടിവെള്ളവും ഭക്ഷണവുമില്ലാതെ യുദ്ധം അഭയാര്‍ഥികളാക്കിയ ലക്ഷക്കണക്കിന് ആളുകളാണ് ഗാസയില്‍ ഉള്ളത്. 23 ലക്ഷത്തിലേറെ ജനങ്ങളുള്ള ഗാസയില്‍ 20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാവില്ലെന്ന് റെഡ് ക്രെസന്‍റ് വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ഇന്ത്യൻ സഹായവും എത്തുന്നത് നേരിയ ആശ്വാസമാകും.

ഇതിനിടെ റാഫ അതിര്‍ത്തി തുറന്നതിൽ പ്രതികരിച്ച് യൂറോപ്യൻ കമ്മിഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയ്‌ൻ രംഗത്തെത്തി. 'നിരപരാധികളായ മനുഷ്യരുടെ ദുരിതം ലഘൂകരിക്കുന്ന സുപ്രധാനമായ ആദ്യപടി' എന്നാണ് ഇവർ ഇതിനെ വിശേഷിപ്പിച്ചത്. ഗാസയിലേക്ക് മാനുഷിക സഹായത്തിനായി റഫ അതിർത്തി തുറക്കുന്ന നടപടിയെ സ്വാഗതം ചെയ്യുന്നു എന്നും ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും യൂറോപ്യൻ കമ്മിഷൻ ചീഫ് എക്‌സിൽ കുറിച്ചു.

അതേസമയം ഗാസയിലെ ആശുപത്രികൾ തകർച്ചയുടെ വക്കിലാണെന്നും 60 ശതമാനത്തിലധികം പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങൾ നിലവിൽ അടച്ചിട്ടിരിക്കുകയാണെന്നും യുഎൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് വ്യാഴാഴ്‌ച പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വൈദ്യുതി, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, സ്‌പെഷ്യലൈസ്‌ഡ് ഉദ്യോഗസ്ഥർ എന്നിവയുടെ കടുത്ത ക്ഷാമമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

READ ALSO: Egypt - Gaza Border Crossing Opened: ഒടുവിൽ റഫാ അതിർത്തി തുറന്നു, സഹായവുമായി ഗാസയിലേയ്‌ക്ക് എത്തിയത് 20 ട്രക്കുകൾ മാത്രം

Last Updated : Oct 22, 2023, 1:30 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.