പൂഞ്ച്: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന പാകിസ്താന്‍ ബാലനെ ഇന്ത്യന്‍ സേന സുരക്ഷിതമായി തിരിച്ചയച്ചു. വെള്ളിയാഴ്ചയാണ് സേന ഇക്കാര്യം അറിയിച്ചത്. അതേസമയം അതിര്‍ത്തി കടന്ന ഇന്ത്യന്‍ ബാലനെ പാകിസ്താനും തിരികെ നല്‍കി. പൂഞ്ച് സെക്ടറില്‍ വച്ചാണ് പാക് സേന ഇന്ത്യന്‍ പൗരനായ മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തത്.
പൂഞ്ച് ജില്ലയിൽ പോക്കിലെ മിർപൂർ ജില്ലയിൽ നിന്നുള്ള 14 വയസുകാരൻ അലി ഹൈദർ കടന്നതായി സേന കണ്ടെത്തുകയായിരുന്നു. കുട്ടി നിരപരാധിയാണെന്ന് മനസിലാക്കിയ സേന ഉടൻ പുതിയ വസ്ത്രവും ഭക്ഷണവും പാർപ്പിടവും നൽകി കുട്ടിയെ സംരക്ഷിച്ചു. ഇക്കാര്യം സേന പാകിസ്താനെ അറിയിച്ചിരുന്നു. അതേസമയം 2020 ഡിസംബർ 24 ന് പൂഞ്ച് മേഖലയിൽ നിന്ന് അശ്രദ്ധമായി പാകിസ്താനിലേക്ക് കടന്ന മുഹമ്മദ് ബഷീറിനെ തിരിച്ചയക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2021 ജനുവരി ആറിനാണ് പാകിസ്താൻ അധികൃതർ ഈ നിർദേശം അംഗീകരിച്ചത്. ഇതോടെ ജമ്മു കശ്മീർ പൊലീസിന്‍റെയും സിവിൽ അഡ്മിനിസ്ട്രേഷന്‍റെയും പിന്തുണയോടെ അലി ഹൈദറിനെ പൂഞ്ച് റാവലക്കോട്ട് ക്രോസിംഗ് പോയിന്‍റ് വഴി പാകിസ്താനിലേക്ക് തിരിച്ചയച്ചു. 16 ദിവസത്തിന് ശേഷം പാകിസ്താന്‍ അധികൃതരും മുഹമ്മദ് ബഷീറിനെയും കൈമാറി.