ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം ഭീതി വിതച്ച് മുന്നേറുന്നു. ഇന്ത്യയില്‍ രോഗം റിപ്പോർട്ട് ചെയ്‌തതിന് ശേഷം ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് പുറത്ത് വന്നത്. 1,31,968 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതതരുടെ എണ്ണം 1,30,60,542 ആയി.
24മണിക്കൂറിനിടെ രോഗബാധിതരായി മരിച്ചവരുടെ എണ്ണം 780ആണ്. രാജ്യത്ത് രോഗമുക്തി നിരക്ക് കുറയുന്നുവെന്നാണ് ഐ.സി.എം.ആര്‍ നല്‍കുന്ന വിവരം. 96 ശതമാനത്തിൽ നിന്ന് 91 ശതമാനത്തിലേക്കാണ് കുറയുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,67,642 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 1,19,13,292 ആണ്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,79,608 ആണ്.