ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 62,224 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,07,628 കൊവിഡ് മുക്തി നേടിയെന്നും 2542 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ ഒമ്പതാമത്തെ ദിവസമാണ് ഒരു ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
മാർച്ച് 29നാണ് കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. മാർച്ച് 29ന് 60,461 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 2,96,33,105 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ സജീവ കൊവിഡ് കേസുകൾ പത്ത് ലക്ഷത്തിന് താഴെയെത്തി. നിലവിൽ 8,65,432 സജീവ കൊവിഡ് കേസുകളാണുള്ളത്.
Read more: രാജ്യത്ത് 60,471 പേര്‍ക്ക് കൂടി കൊവിഡ് ; 2726 മരണം
ഇതുവരെ 2,83,88,100 പേർ രോഗമുക്തി നേടിയെന്നും മരണസംഖ്യ 3,79,573 പിന്നിട്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിൽ 26,19,72,014 പേരാണ് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചത്.
ജൂൺ 15 വരെയുള്ള ഐസിഎംആർ കണക്ക് പ്രകാരം 38,33,06,971 കൊവിഡ് പരിശോധകളാണ് രാജ്യത്ത് നടത്തിയത്. ചൊവ്വാഴ്‌ച 19,30,987 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.