ന്യൂഡൽഹി: രാജ്യത്ത് പുതുതായി 38,949 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 542 കൊവിഡ് മരണം. ഇതുവരെ രാജ്യത്ത് 3,10,26,829 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനകം 3,01,83,876 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 4,12,531 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
രാജ്യത്ത് 4,30,422 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. ഇത് ആകെ കൊവിഡ് കേസിന്‍റെ 1.39 ശതമാനമാണ്. അതേ സമയം കൊവിഡ് രോഗമുക്തി നിരക്ക് 97.28 ശതമാനമായി. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കുറവാണ്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.99 ശതമാനമാണ്.
READ MORE: രാജ്യത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗബാധ
ഐസിഎംആർ കണക്ക് പ്രകാരം ഇതുവരെ 44,00,23,239 സാമ്പിളുകളാണ് പരിശോധന നടത്തിയത്. അതിൽ 19,55,910 സാമ്പിളുകൾ ഇന്നലെയാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 39,53,43,767 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്. 24 മണിക്കൂറിൽ രാജ്യത്ത് 38,78,078 വാക്‌സിൻ വിതരണം ചെയ്‌തെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
READ MORE: കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മോദി ; മുഖ്യമന്ത്രിമാരുടെ യോഗം 16ന്