ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിമൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33,750 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറയിച്ചു. 123 കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു.
അതേസമയം രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,700ആയി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട്ചെയ്‌ത സംസ്ഥാനം മഹരാഷ്ട്രയാണ്. 510 ഒമിക്രോണ്‍ കേസുകളാണ് മഹാരാഷ്‌ട്രയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 351 ഒമിക്രോണ്‍ കേസുകളാണ്. മൂന്നാം സ്ഥാനത്തുള്ള കേരളത്തില്‍ 156 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ALSO READ: ജനുവരിയോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 10,849 പേര്‍ക്ക് കൊവിഡ് ഭേദമായി. 1,45,582 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ രാജ്യത്ത് 3,42,95,407 പേര്‍ക്ക് കൊവിഡ് ഭേദമായി. രാജ്യത്തെ നിലവിലെ രോഗമുക്ത നിരക്ക് 98.2ശതമാനമാണ്.