ETV Bharat / bharat

രാജ്യത്ത് 31,222 പേർക്ക് കൂടി COVID 19 ; 290 മരണം

കഴിഞ്ഞ ദിവസം 42,942 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ഭേദമായവരുടെ ആകെ എണ്ണം 3,22,24,937 ആയി.

india covid  covid 19  കൊവിഡ് 19  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് വാര്‍ത്തകള്‍
രാജ്യത്ത് 31,222 പേർക്ക് കൂടി COVID 19; 290 മരണം
author img

By

Published : Sep 7, 2021, 2:58 PM IST

ന്യൂഡല്‍ഹി : 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ 31,222 കൊവിഡ് കേസുകളും 290 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ ആകെ എണ്ണം 4,41,042 ആയി.

നിലവില്‍ രാജ്യത്ത് 3,92,864 സജീവ കേസുകളാണുള്ളത്. കഴിഞ്ഞ ദിവസം 42,942 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ഭേദമായവരുടെ ആകെ എണ്ണം 3,22,24,937 ആയി.

അതേസമയം സംസ്ഥാനത്ത് 19,688 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍കോട് 367 എന്നിങ്ങനെയാണ് ജില്ലകളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്.

also read: പണിക്കൻകുടി കൊലപാതകം : സിന്ധുവിനെ കൊന്നത് ഉപേക്ഷിച്ച് പോകുമെന്ന നിഗമനത്തില്‍

സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങൾ കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 21,631 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.