ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തതിലും 11 ശതമാനം കേസുകള്‍ ഇന്ന് വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 27,409 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്‌തത്. 2.45 ശതമാനമാണ് പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 514 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 82,988 പേര്‍ക്ക് രോഗ മുക്തി. ഇതോടെ രാജ്യത്ത് കൊവിഡ് മുക്തമായവരുടെ എണ്ണം 4,18,43,446 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,70,240 പേരാണ്. 173.86 കോടി കൊവിഡ് വാക്‌സിനാണ് ഇതുവരെ രാജ്യത്ത് നല്‍കിയത്.
Also Read: കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍: കോർബെവാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലുണ്ടായ കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയായിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വകഭേദം കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് വീണ്ടും വര്‍ധിപ്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ രണ്ടിനാണ് കര്‍ണാടകയില്‍ ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മൂന്നാം തരംഗത്തിന്‍റെ ഏറ്റവും ഉയര്‍ന്ന തോത് ഉണ്ടായത് ഈ വര്‍ഷം ജനുവരി 21നാണ്. അന്ന് 3,47,254 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.