ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 2,76,070 പേർക്ക് കൊവിഡ്. കൊവിഡ് മരണം 3874 ആയി. ഇന്നലെ 3,69,077 പേർ രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 2,23,55,440 പിന്നിട്ടു. രാജ്യത്ത് ഇതുവരെ 2,57,72,400 പേർക്കാണ് കൊവിഡ് ബാധിച്ചത്. നിലവിൽ 31,29,878 സജീവ കൊവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്നും 2,87,122 പേർ രോഗം ബാധിച്ച് മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ കർണാടകയിലാണ് കൂടുതൽ സജീവ കൊവിഡ് കേസുകളുള്ളത്. അതേ സമയം മഹാരാഷ്ട്രയിൽ 4,04,229 സജീവ കേസുകളുണ്ട്. ഐസിഎംആർ കണക്കുകൾ പ്രകാരം 32,23,56,187 സാമ്പിളുകളാണ് ഇന്നലെ വരെ പരിശോധിച്ചത്. ഇന്നലെ മാത്രം 20,55101 സാമ്പിളുകൾ പരിശോധിച്ചുവെന്നും കൊവിഡ് ആരംഭിച്ചത് മുതലുള്ള കൊവിഡ് പരിശോധനയിലെ ഉയർന്ന കണക്കാണിതെന്നും മന്ത്രാലയം അറിയിച്ചു.
പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 13.31 ശതമാനമായി കുറഞ്ഞുവെന്നും രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 86.23 ശതമാനമായെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. കർണാടക, മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളാണ് രാജ്യത്തെ സജീവ കൊവിഡ് കേസുകളിലെ 69.02 ശതമാനമെന്നും മന്ത്രാലയം അറിയിച്ചു.
Also read: 100 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് മരണം, ആശങ്ക