ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. മരണ നിരക്കും ദിനം പ്രതി വര്‍ധിക്കുകയാണ്. 1619 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. 1,44,178 പേര്‍ കഴിഞ്ഞ ദിവസം രോഗവിമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തിറക്കി.
നിലവില്‍ 19,29,329 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ ഇന്ത്യയില്‍ 1,50,61,919 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,29,53,821 പേര്‍ രോഗവിമുക്തി നേടി. 1,78,769 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചു. അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ വിതരണവും പുരോഗമിക്കുകയാണ്. 12,38,52,566 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.
ഐസിഎംആര്‍ കണക്കുകള്‍ പ്രകാരം 13,56,133 സാമ്പിളുകള്‍ ഞായറാഴ്‌ച പരിശോധിച്ചു. ഇതുവരെ 26,78,94,549 സാമ്പിളുകള്‍ രാജ്യത്ത് ഇതുവരെ പരിശോധിച്ചു. രാജ്യത്ത് തുടര്‍ച്ചയായ നാല്‍പതാം ദിവസമാണ് കൊവിഡ് കേസുകള്‍ ഉയരുന്നത്. നിലവിലുള്ള കൊവിഡ് രോഗികള്‍ പത്തൊമ്പത് ലക്ഷം കടക്കുമ്പോള്‍ രോഗവിമുക്തി നിരക്ക് 86 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. അതേ സമയം 1.19 ശതമാനമാണ് മരണ നിരക്ക്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി കടന്നത്. രാജ്യത്ത് റഷ്യയുടെ സ്‌പുടിനിക് 5 വാക്‌സിന് ഉപയോഗത്തിനുള്ള അനുമതി ഏപ്രില്‍ 12ന് നല്‍കിയിരുന്നു. ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ജനറല്‍ ഓഫ് ഇന്ത്യയാണ് ഇതിനുള്ള അനുമതി നല്‍കിയത്.
കൂടുതല്‍ വായനയ്‌ക്ക്; രണ്ട് ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം