ETV Bharat / bharat

തുടര്‍ച്ചയായി രണ്ടാം ദിനവും രണ്ട് ലക്ഷത്തിലധികം രോഗികള്‍ - കൊവിഡ് 19

24 മണിക്കൂറിനിടെ 1185 പേരാണ് കൊവിഡ് മൂലം മരിച്ചത്. 2,17,353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

India reports 2,17,353 new COVID19 cases  COVID19 in india  COVID19  india covid update  തുടര്‍ച്ചയായി രണ്ടാം ദിനവും രണ്ട് ലക്ഷത്തിലധികം രോഗികള്‍  കൊവിഡ് 19  കൊറോണ വൈറസ്
പിടിവിട്ട് കൊവിഡ്; തുടര്‍ച്ചയായി രണ്ടാം ദിനവും രണ്ട് ലക്ഷത്തിലധികം രോഗികള്‍
author img

By

Published : Apr 16, 2021, 10:20 AM IST

Updated : Apr 16, 2021, 11:21 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യയില്‍ കൊവിഡ് പ്രതിദിന കണക്ക് രണ്ട് ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 1185 പേരാണ് കൊവിഡ് മൂലം മരിച്ചത്. 15,69,743പേര്‍ നിലവില്‍ ചികില്‍സയില്‍ കഴിയുകയാണ്.

1,18,302 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 1,42,91,917 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,25,47,866 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും രോഗവിമുക്തി നേടി. രാജ്യത്ത് 1,74,308 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്. അതേ സമയം ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനുകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 11,72,23,509 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

ഐസിഎംആര്‍ കണക്ക് പ്രകാരം 14,73,210 സാമ്പിളുകള്‍ വ്യാഴാഴ്‌ച മാത്രം പരിശോധിച്ചു. ഏപ്രില്‍ 15 വരെ 26,34,76,625 സാമ്പിളുകള്‍ പരിശോധിച്ചു. അതേ സമയം രാജ്യത്ത് കൊവിഡിനെതിരെ സുപ്‌ടിനിക് 5 വാക്‌സിനും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് നിലവില്‍ ഇന്ത്യ. ഒന്നാംസ്ഥാനത്ത് അമേരിക്ക തുടരുകയാണ്.

മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 61,695 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 349 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.

കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. രാജ്യത്ത് 45വയസിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ രണ്ട് മുതലാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഈ വര്‍ഷം ജനുവരി 16 മുതലാണ് ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. മാര്‍ച്ച് 1ന് ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ അറുപത് വയസിന് മുകളിലുള്ളവര്‍ക്കും, മറ്റ് അസുഖങ്ങളുള്ള 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്.

ബുധനാഴ്‌ച ഇന്ത്യയില്‍ 2,00739 കേസുകളാണ് സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷത്തിലെത്താൻ വെറും പത്തു ദിവസം മാത്രമാണ് എടുത്തത്. മരണ നിരക്കും സമാനമായി വര്‍ധിക്കുകയാണ്.

കൂടുതല്‍ വായനയ്‌ക്ക്: പ്രതിദിന കൊവിഡ് രോഗികള്‍ രണ്ട് ലക്ഷം കടന്നു

Last Updated : Apr 16, 2021, 11:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.