ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 19,556 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,00,75,116 ആയി. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 96,36,487 ആണ്. 24 മണിക്കൂറിനുള്ളിൽ 301 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,46,111 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,92,518 ആണ്.
10,72,228 സാമ്പിളുകളാണ് തിങ്കളാഴ്‌ച്ച പരിശോധിച്ചത്. രാജ്യത്തെ രോഗമുക്തി നിരക്ക് 95.53 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.