ന്യൂഡല്‍ഹി : 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതിയ 1,660 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ ഇന്ത്യയിലെ മൊത്തം കേസുകളുടെ എണ്ണം 4,30,18,032 ആയി.
2,349 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി 4,24,80,436 ആയി ഉയർന്നു. നിലവില്‍ 16,741 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
അതേസമയം 4,100 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണസംഖ്യ 5,20,855 ആയി ഉയര്‍ന്നു. ചില സംസ്ഥാനങ്ങൾ മുന്‍ ദിവസങ്ങളിലെ വിവരങ്ങള്‍ ഉൾപ്പെടുത്തിയതാണ് കൊവിഡ് മരണങ്ങളുടെ കണക്കില്‍ വര്‍ധനയ്ക്ക് കാരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അകെ 6,58,489 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 78,63,02,714 ആയി. അതേസമയം ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ കവറേജ് 182.87 കോടി കവിഞ്ഞു.