ETV Bharat / bharat

India Covid: 27,254 പേർക്ക് കൂടി രോഗം; 219 മരണം - കൊവിഡ്

തുടർച്ചയായ 78-ാം ദിവസവും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന Covid കേസുകളുടെ എണ്ണം 50,000ൽ താഴെയാണ്.

India records 27  254 COVID-19 cases  219 deaths  ഇന്ത്യ കൊവിഡ്  കൊവിഡ് 19  കൊവിഡ്  india covid
ഇന്ത്യയിൽ 27,254 പേർക്ക് കൂടി കൊവിഡ്; 219 കൊവിഡ് മരണം
author img

By

Published : Sep 13, 2021, 11:24 AM IST

ന്യൂഡൽഹി: രാജ്യത്ത് 27,254 പേർക്ക് കൂടി കൊവിഡ് (Covid) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 3,32,64,175 ആയി. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 219 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 67 മരണങ്ങൾ കേരളത്തിലും 46 മരണങ്ങൾ മഹാരാഷ്ട്രയിലുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,42,874 ആയി.

3,74,269 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളത്. തുടർച്ചയായ 78-ാം ദിവസവും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 50,000ൽ താഴെയാണ്.

12,08,247 പരിശോധനകളാണ് ഞായറാഴ്‌ച മാത്രം നടത്തിയത്. 2.26 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യവ്യാപകമായി ഏർപ്പെടുത്തിയ വാക്സിനേഷൻ ഡ്രൈവ് വഴി ഇതുവരെ രാജ്യത്ത് 74.38 കോടി ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.