ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, 24 മണിക്കൂറിനിടെ 18,166 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഏഴ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് നിരക്കാണിത്. സജീവ കേസുകളുടെ എണ്ണം 2,30,971 ആയി കുറഞ്ഞു.
കഴിഞ്ഞ ദിവസം 23,624 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ കൊവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 3,32,71,915 ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 97.99 ശതമാനമാണ്.
Also read: കൊവിഡ് മരണം: അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 10 മുതല്‍; അപേക്ഷിക്കേണ്ടത് എങ്ങനെ?
അതേസമയം, കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണ നിരക്കിലെ വര്‍ധനവ് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 214 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.
ഇതോടെ മരണ നിരക്ക് 4,50,589 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ച രാജ്യങ്ങളുടെ പട്ടികയില്‍ അമേരിയ്ക്കയ്ക്കും ബ്രസീലിനും ശേഷം മൂന്നാമതാണ് ഇന്ത്യ.