ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 17,921 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,12,62,707 ആയി. 133 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,58,063 ആയി. 1,09,20,046 പേർ രോഗമുക്തി നേടി. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,84,598 ആയി.
രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.64 ശതമാനവും രോഗമുക്തി നിരക്ക് 96.96 ശതമാനവും മരണ നിരക്ക് 1.40 ശതമാനവുമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് ഇതുവരെ 22,34,79,877 സാമ്പിളുകളാണ് പരിശോധിച്ചത്.