ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,962 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 26 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,677 ആയി. നിലവില്‍ 22,416 പേരണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആകെ 4,31,72,547 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
26 മരണസംഖ്യയില്‍ 20 എണ്ണം കൂട്ടിച്ചേര്‍ത്തതും ആറെണ്ണം കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചതുമാണ്. മുഴവന്‍ മരണസംഖ്യയും റിപ്പോര്‍ട് ചെയ്‌തത് കേരളത്തില്‍ നിന്നാണ്. നിലവില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.89 ശതമാനവും പ്രതിവാര കണക്ക് 0.77 ശതമാനവുമാണ്. 98.74 ശതമാനമാണ് ആകെ രോഗമുക്തി.