ന്യൂഡൽഹി: നേരിയ ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് വന്നിരിക്കുകയാണ് ഇന്നത്തെ കൊവിഡ് കണക്കിൽ. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,66,161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ ദിവസം 4,03,738 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
അതേ സമയം രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,26,62,575 ആയി ഉയർന്നു. 3,53,818 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,86,71,222 ആയി. 3,754 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 2,46,116 ആയി വർധിച്ചു. നിലവിൽ 37,45,237 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 17,01,76,603 പേരാണ് രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം 4,092 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 3,86,444 പേർ രോഗമുക്തി നേടുകയും ചെയ്തിരുന്നു.
കൂടുതൽ വായനക്ക്:ഇന്ത്യയിൽ 4,03,738 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,092 മരണം