ETV Bharat / bharat

INDIA Must Fight Unitedly With Alliance Against BJP Sonia Gandhi 'ഇന്ത്യ' സംഘത്തിനൊപ്പം ബിജെപിക്കെതിരെ ഐക്യത്തോടെ പോരാടണം: സോണിയ ഗാന്ധി - state assembly elections in five states

CWC meeting in Hyderabad : ശരദ് പവാറിന്‍റെ വസതിയില്‍ നടന്ന ഏകോപന സമിതിയുടെ ആദ്യ യോഗത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്

Congress Central Working Committee meeting  Congress Central Working Committee  അധികാരം പിടിച്ചെടുക്കാൻ കോൺഗ്രസ്  2024 ലോക്‌സഭ സംസ്ഥാന തെരഞ്ഞെടുപ്പ്  2024 ലോക്‌സഭ തെരഞ്ഞെടുപ്പ്  അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ  പ്രവർത്തക സമിതി യോഗം കോൺഗ്രസ്  കോൺഗ്രസ്  The Congress Working Committee  CWC  CWC meeting in Hyderabad  ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ  2024 Lok Sabha elections  state assembly elections in five states  National President Mallikarjun Kharge
Congress Central Working Committee
author img

By ETV Bharat Kerala Team

Published : Sep 16, 2023, 10:38 PM IST

ഹൈദരാബാദ്: ബിജെപിക്കെതിരായ പോരാട്ടത്തില്‍ 'ഇന്ത്യ' സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് ഐക്യത്തോടെ പോരാടണമെന്ന് പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്. എന്‍സിപി പ്രസിഡന്‍റ് ശരദ് പവാറിന്‍റെ വസതിയില്‍ നടന്ന ഏകോപന സമിതിയുടെ ആദ്യ യോഗത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധിയുടെ നിര്‍ദേശം.

അതേസമയം ശനിയാഴ്‌ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഭരണഘടനയ്‌ക്കെതിരായ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആക്രമണത്തെ അപലപിക്കാനും ചെറുക്കാനും ജനാധിപത്യ ശക്തികളോട് അഭ്യര്‍ഥിക്കുന്ന പ്രമേയം അംഗീകരിച്ചു. ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചേര്‍ന്ന സിഡബ്യൂസി യോഗത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷന്മാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ എകെ ആന്‍റണി, ജയ്‌റാം രമേശ്, പി ചിദംബരം, അംബിക സോണി എന്നിവരും പങ്കെടുത്തു.

സിഡബ്യൂസി പ്രമേയം അനുസരിച്ച്, കേന്ദ്രത്തിലെ ഭാരതീയ ജനത പാര്‍ട്ടി സര്‍ക്കാര്‍ ഫെഡറലിസത്തിന്‍റെ തത്വങ്ങളെയും പ്രയോഗങ്ങളെയും പ്രായോഗികമായി തകര്‍ത്തു. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും പ്രതിപക്ഷ ഇന്ത്യ ബ്ലോക്കിന്‍റെ ഏകീകരണം ചൊടിപ്പിച്ചെന്ന് പറഞ്ഞ് അതിനെയും പ്രമേയം സ്വാഗതം ചെയ്‌തു. ജാതിയോ മതമോ, പണക്കാരനെന്നോ ദരിദ്രനെന്നോ, ചെറുപ്പക്കാരെന്നോ മുതിർന്നയാളെന്നോ നോക്കാതെ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒരു രാജ്യം പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രതിജ്ഞ ചെയ്യുന്നു. കൂടാതെ പട്ടികജാതി, പട്ടികവർഗക്കാർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കുള്ള സംവരണത്തിന്‍റെ നിലവിലുള്ള ഉയർന്ന പരിധി വർധിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ നേരിടാൻ കോൺഗ്രസ്: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും നേരിടാൻ കോപ്പുകൂട്ടി കോൺഗ്രസ്. അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ മെനയാൻ ഹൈദരാബാദിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പാർട്ടി നേതാക്കൾ ഒത്തുകൂടി. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ (Congress National President Mallikarjun Kharge) നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തിയാണ് പ്രവർത്തക സമിതി യോഗം ആരംഭിച്ചത് (Congress Central Working Committee).

രാജസ്ഥാൻ, ഛത്തീസ്‌ഗഡ്‌, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും നിർണായകമായ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും അടിത്തറ പാകുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തക സമിതി ചേർന്നത് (2024 Lok Sabha elections and state assembly elections in five states). ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്നതിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സാബിർ അലി അവതരിപ്പിച്ച യോഗത്തിന്‍റെ പ്രാഥമിക അജണ്ട വെളിച്ചം വീശുന്നത്.

2024ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ രാജ്യവ്യാപകമായി തന്ത്രം മെനയുന്നതിനായുള്ള ചർച്ചകൾ യോഗത്തിൽ ഉൾപ്പെടുമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾ കൂടിയായ സാബിർ അലി വ്യക്തമാക്കിയിരുന്നു. കൂടാതെ 'ഇന്ത്യ' സഖ്യത്തിനുള്ളിലെ (India alliance) ചലനാത്മകതയെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അഭിസംബോധന ചെയ്യുമെന്നും അവർ അധികാരം കൈയാളുന്ന സംസ്ഥാനങ്ങളിൽ ഫലപ്രദമായ ഭരണത്തിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജന തർക്കങ്ങളും പാർട്ടികൾ തമ്മിലുള്ള ഭിന്നതകളും സംബന്ധിച്ച ആരോപണങ്ങൾ തള്ളിയ അലി, ഇന്ത്യൻ സഖ്യത്തിന്‍റെ ഐക്യവും ശക്തിയും ഉയർത്തിക്കാട്ടിക്കൊണ്ട് ഈ വിഷയങ്ങൾ രമ്യമായി പരിഹരിക്കുമെന്നും വ്യക്തമാക്കി.

അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്കാകും സിഡബ്ല്യുസി യോഗത്തിൽ പ്രഥമ പരിഗണന. ഓരോ സംസ്ഥാനത്തിന്‍റെയും തനതായ രാഷ്‌ട്രീയ അന്തരീക്ഷത്തിന് അനുയോജ്യമായ നിലയിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ തന്ത്രം ഉറപ്പാക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. നിർണായകമായ ഈ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കായുള്ള കോൺഗ്രസ് പാർട്ടിയുടെ നിലപാട് സംബന്ധിച്ച് നാളെ (സെപ്റ്റംബർ 17, ഞായറാഴ്‌ച) സോണിയ ഗാന്ധി പ്രത്യേക അജണ്ട അനാവരണം ചെയ്യുമെന്ന് സാബിർ അലി അറിയിച്ചു.

തെലങ്കാന പിടിക്കാൻ പ്രത്യേക പദ്ധതി : തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി ആറ് പ്രധാന പോയിന്‍റുകൾ ഉൾക്കൊള്ളുന്ന സമീപനം വിപുലീകരിച്ചതായി സാബിർ അലി പ്രഖ്യാപിച്ചു. തെലങ്കാനയിൽ കർണാടക മോഡൽ നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വികസനം, സ്‌ത്രീശാക്തീകരണം, ദാരിദ്ര്യ നിർമാർജനം, എസ്‌സി/എസ്‌ടി വിഭാഗങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതുമായും ബന്ധപ്പെട്ട് തെലങ്കാനയിലെ ജനങ്ങളിൽ നിന്നും വ്യാപകമായ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെലങ്കാനയിലെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിൽ ഈ വിഷയങ്ങൾ അവിഭാജ്യമായിരിക്കുമെന്ന് പറഞ്ഞ സാബിർ അലി ഞായറാഴ്‌ച സോണിയ ഗാന്ധി ഇതിൽ വിശദീകരണം നൽകുമെന്നും അറിയിച്ചു.

ഹൈദരാബാദിലാണ് കോൺഗ്രസ് പ്രവർത്തക സമിതിയുടെ ദ്വിദിന യോഗത്തിന് ഇന്ന് തുടക്കമായത്. തെരഞ്ഞെടുപ്പ് നേരിടാനുള്ള പാർട്ടി തന്ത്രങ്ങളുടെയും ആസൂത്രണത്തിന്‍റെയും വേദി കൂടിയാവുകയാണിത്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള പ്രതിബദ്ധതയോടെ, മുന്നണികളുടെ ഐക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചും വരും വർഷങ്ങളിൽ രാജ്യത്തിന്‍റെ രാഷ്‌ട്രീയ ഭൂപടത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.