ന്യൂഡൽഹി : വീണ്ടും ശൈത്യതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ജനുവരി 16 നും 18 നും ഇടയിൽ ഡൽഹി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ശൈത്യതരംഗം ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ജനുവരി 17,18 തിയതികളിൽ അയനഗർ, റിഡ്‌ജ് എന്നിവിടങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില 3 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്.
ഇന്ന്(14-1-2023) ഡൽഹിയിൽ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില 10.2 ഡിഗ്രിയാണ്. നഗരത്തിലെ വായുനിലവാരം എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യൂഐ-374) പ്രകാരം ഇന്നലെ മോശം വിഭാഗത്തിലായിരുന്നു.