ന്യൂഡൽഹി: രാജ്യത്തിന് ആശ്വാസദിനം. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരുടെ കണക്കാണ് പുറത്ത് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 45,951 പേർക്കാണ്. എന്നാൽ 60,729 പേർക്ക് രോഗം ഭേദമായി . ഇത് തുടര്‍ച്ചയായ 47ാം ദിവസമാണ് രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാവുന്നത്. 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 817 പേര്‍.
- " class="align-text-top noRightClick twitterSection" data="">
also read:കൊവിഡ് രണ്ടാം തരംഗം; രാജ്യത്ത് മരിച്ചത് 798 ഡോക്ടർമാർ
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 5,37,064 പേരാണ്. ഇതുവരെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത് 33,28,54,527 പേരാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.92 ആണ്.