കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 19,078 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 1,03,05,788 ആയി. ഇന്ത്യയിലെ സജീവമായ കേസുകളുടെ എണ്ണം 2,50,183 ആണ്. 224 മരണങ്ങളും രേഖപ്പെടുത്തിയതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,49,218 ആയി. ഇതുവരെ 99,06,387 പേർ രോഗമുക്തി നേടി.
കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ 3,524 പുതിയ കേസുകളും 59 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 52,084 സജീവ കേസുകളുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 18,32,825 പേർ സുഖം പ്രാപിച്ചു. മരണസംഖ്യ 49,580 ആണ്.
കേരളത്തിൽ 4,991 പുതിയ കേസുകളും 5,153 രോഗമുക്തിയും 23 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് സജീവ കേസുകളുടെ എണ്ണം 65,054 ആണ്. ഡൽഹിയിൽ 585 പുതിയ കൊറോണ വൈറസ് കേസുകളും 717 കൊവിഡ് മുക്തിയും റിപ്പോർട്ട് ചെയ്തു. പോസിറ്റീവ് കേസുകളുടെ എണ്ണം 6,25,954 ആണ്. മരണസംഖ്യ 10,557 ആയി. രാജ്യ തലസ്ഥാനത്ത് നിലവിൽ 5,358 സജീവ കേസുകളുണ്ട്.