ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 18,987 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,40,20,730 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 19,808 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ കൊവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 3,33,62,709 ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 98.07 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണം 2,06,586 ആയി കുറഞ്ഞു.
അതേസമയം, കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണ നിരക്കിലെ വര്‍ധനവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 246 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 4,51,435 ആയി ഉയര്‍ന്നു.
ആകെ 58,76,64,525 കോടി സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. അതിൽ 13,01,083 സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് പരിശോധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 96.82 കോടി കടന്നു.