ന്യൂഡൽഹി: രാജ്യത്തേക്ക് വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ വിവിധ രാജ്യങ്ങളുമായി ചർച്ചയിലാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരൻമാർക്ക് മറ്റ് രാജ്യങ്ങളിൽ യാത്ര വിലക്ക് ഏർപ്പെടുത്തിയത് പിൻവലിക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. ഇന്ത്യയിൽ വാക്‌സിനേഷനിൽ അതിവേഗത്തിൽ നടക്കുന്നുണ്ടെന്നും ബാഗ്‌ചി പറഞ്ഞു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കൊവിഷീൽഡ് വാക്സിന് യൂറോപ്യൻ യൂണിയിൻ അംഗീകരിച്ചിരുന്നു. നിലവിൽ ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലൻഡ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലൻഡ്, അയർലൻഡ്, ലാത്‌വിയ, നെതർലൻഡ്‌സ്, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകിയിരിക്കുന്നത്.