ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം നൂറ് കോടി കടന്നു. ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പ്രഖ്യാപനം നടത്തിയത്. ജനങ്ങള്‍ മടിച്ചുനില്‍ക്കാതെ വാക്സിനെടുക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരുമുടക്കവും വരാതെയാണ് രാജ്യത്ത് നൂറ് കോടി ജനങ്ങള്‍ക്ക് സര്‍ക്കാരിന് വാക്സിന്‍ നല്‍ക്കാന്‍ കഴിഞ്ഞത്. ഇത് ചരിത്രപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യം നൂറ് കോടിയെന്ന വലിയ ലക്ഷ്യം കീഴടക്കിയിരിക്കുന്നു. ഇനിയും വാക്സിന്‍ എടുക്കാത്തവര്‍ കുത്തിവയ്‌പ്പെടുത്ത് രാജ്യത്തിന്‍റെ ചരിത്രയാത്രയുടെ ഭാഗമാകണമെന്നും മാണ്ഡവ്യ ട്വീറ്റ് ചെയ്തു. വാക്സിന്‍ വിതരണം നൂറ് കോടി കടന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആർഎംഎൽ ആശുപത്രി സന്ദർശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുമായി അദ്ദേഹം സംസാരിച്ചു.
നൂറ് കോടി വാക്സിന്‍ വിതരണം ചെയ്തതിന്‍റെ സന്തോഷം പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരു ഗാനവും ഹൃസ്വചിത്രവും ചെങ്കോട്ടയില്‍ മന്‍സുഖ് മാണ്ഡവ്യ പുറത്തിറക്കി. അതിനിടെ ഇന്ന് വാക്സിന്‍ എടുക്കുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രയും പ്രത്യേക യൂണിഫോമും നല്‍കുമെന്ന് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് അറിയിച്ചു. ഡല്‍ഹി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം.
Also Read: സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രതാനിര്‍ദേശം
ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ, സ്പൈസ് ജെറ്റ് ചീഫ് മാനേജിങ് ഡയറക്ടര്‍ അജയ് സിങ് എന്നിവര്‍ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സിന്‍ വിതരണം നടന്ന അഞ്ച് സംസ്ഥാനങ്ങള്‍ - ഉത്തർപ്രദേശ് - 12,21,40,914, മഹാരാഷ്ട്ര - 9,32,00,708, പശ്ചിമ ബംഗാൾ - 6,85,12,932, ഗുജറാത്ത് - 6,76,67,900, മധ്യപ്രദേശ് - 6,72,24,286 എന്നിങ്ങനെയാണ്.