ന്യൂഡല്‍ഹി : ഇന്ത്യ മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള കൊവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിച്ചു. മ്യാന്‍മര്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഇറാന്‍ എന്നീ രാജ്യങ്ങളിലേയ്ക്കാണ് ഒരിടവേളയ്ക്ക് ശേഷം വാക്‌സിന്‍ അയച്ചത്.
മ്യാന്‍മര്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേയ്ക്ക് പത്ത് ലക്ഷം വീതം കൊവിഷീല്‍ഡ് വാക്‌സിനും ഇറാനിലേയ്ക്ക് മൂന്ന് ലക്ഷം കൊവാക്‌സിനുമാണ് നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.
Also read: 93.90 കോടി കവിഞ്ഞ് രാജ്യത്തെ ആകെ വാക്‌സിനേഷന്‍; 'കുത്തിവയ്‌പ്പ് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉപാധി'
ഒക്‌ടോബര്‍ മുതല്‍ ഇന്ത്യ കൊവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി കയറ്റുമതി തുടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് അറിയിച്ചത്.