ഹൈദരാബാദ് : ലണ്ടനിലെ ഹോട്ടലിൽ വച്ച് പണവും സ്വര്‍ണാഭരണങ്ങളും അടങ്ങിയ ബാഗ് കവർച്ച ചെയ്യപ്പെട്ടതായി ഇന്ത്യൻ വനിത ക്രിക്കറ്റ് താരം താനിയ ഭാട്ടിയ. തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഒരുക്കിയ സുരക്ഷയെയും താരം ട്വീറ്റിലൂടെ വിമർശിച്ചു.
''ലണ്ടനിലെ മാരിയറ്റ് ഹോട്ടൽ മാനേജ്മെന്‍റിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നുന്നു. ആരോ എന്‍റെ മുറിയിൽ കയറി പണവും കാർഡുകളും വാച്ചുകളും ആഭരണങ്ങളും അടങ്ങിയ ബാഗ് കവര്‍ന്നു. വളരെയധികം അരക്ഷിതാവസ്ഥ തോന്നുന്നു. ഇക്കാര്യത്തിൽ എത്രയും വേഗം അന്വേഷണം നടത്തി പരിഹാരം കാണുമെന്ന് കരുതുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഒരുക്കിയ സുരക്ഷ എത്ര മോശം'' - താനിയ ട്വീറ്റ് ചെയ്‌തു.
-
1/2 Shocked and disappointed at Marriot Hotel London Maida Vale management; someone walked into my personal room and stole my bag with cash, cards, watches and jewellery during my recent stay as a part of Indian Women's Cricket team. @MarriottBonvoy @Marriott. So unsafe.
— Taniyaa Sapna Bhatia (@IamTaniyaBhatia) September 26, 2022 " class="align-text-top noRightClick twitterSection" data="
">1/2 Shocked and disappointed at Marriot Hotel London Maida Vale management; someone walked into my personal room and stole my bag with cash, cards, watches and jewellery during my recent stay as a part of Indian Women's Cricket team. @MarriottBonvoy @Marriott. So unsafe.
— Taniyaa Sapna Bhatia (@IamTaniyaBhatia) September 26, 20221/2 Shocked and disappointed at Marriot Hotel London Maida Vale management; someone walked into my personal room and stole my bag with cash, cards, watches and jewellery during my recent stay as a part of Indian Women's Cricket team. @MarriottBonvoy @Marriott. So unsafe.
— Taniyaa Sapna Bhatia (@IamTaniyaBhatia) September 26, 2022
ഇതിന് പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മാരിയറ്റ് ഹോട്ടല്‍ ട്വിറ്ററിലൂടെ അറിയിച്ചു. മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി താമസ വിവരങ്ങള്‍ കൈമാറാനും താരത്തോട് ഹോട്ടല്‍ അഭ്യര്‍ഥിച്ചു. താനിയയുടെ ട്വീറ്റിന് മറുപടിയായാണ് ഹോട്ടല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.