ന്യൂഡൽഹി: രാജ്യത്ത് പടർന്ന് പിടിക്കുന്ന ഡെൽറ്റ പ്ലസ് വകഭേദത്തെപ്പറ്റി വിദഗ്‌ദ പഠനത്തിനൊരുങ്ങി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). ഡെൽറ്റ പ്ലസ് വകഭേദം കൊവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നത് വിദഗ്‌ദ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂവെന്നും ഐസിഎംആർ അറിയിച്ചു.
ആശങ്കയായി ഡെൽറ്റ പ്ലസ്
ഡെൽറ്റ പ്ലസ് വകഭേദം കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്നതിന് നിലവിൽ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജി മേധാവി ഡോ. അനുരാഗ് അഗർവാൾ പറഞ്ഞു.
read more:രാജ്യത്ത് 40 പേരില്‍ കൊവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം
കൂടാതെ ഇന്ത്യയിൽ നിലവിലുള്ള വാക്‌സിനുകൾക്ക് ഈ വകഭേദത്തെ പ്രതിരോധിക്കാനുള്ള ശേഷിയും പഠനവിധേയമാക്കും. രാജ്യത്ത് ആശങ്ക ഉയര്‍ത്തി 40ലധികം പുതിയ ഡെല്‍റ്റ പ്ലസ് വകേഭദം കണ്ടെത്തിയിട്ടുണ്ട്. ആശങ്കയുടെ വകഭേദമെന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
ഡെല്‍റ്റ പ്ലസ് വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്‍റെ പരിവര്‍ത്തന രൂപം ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
read more:വാക്‌സിനുകള്‍ക്ക് ഡെല്‍റ്റ പ്ലസിനെ നിര്‍വീര്യമാക്കാനാകുമോ ?; പഠനം നടത്താന്‍ ഇന്ത്യ
മഹാരാഷ്ട്രയില്‍ 21, മധ്യപ്രദേശില്‍ ആറ്, കേരളത്തിലും തമിഴ്‌നാട്ടിലും മൂന്ന് വീതം കര്‍ണാടകയില്‍ രണ്ട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.