ETV Bharat / bharat

COVID19: രാജ്യത്ത് 36,083 പേർക്ക് കൂടി രോഗം; 493 മരണം - വാക്‌സിൻ

രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 3,21,92,576 ആയി. ആകെ മരണസംഖ്യ 4,31,225 ആണ്.

INDIA COVID UPDATES  COVID19  കൊവിഡ്  INDIA COVID  ഇന്ത്യ കൊവിഡ്  വാക്‌സിൻ  രോഗമുക്തി
COVID19: രാജ്യത്ത് 36,083 പേർക്ക് കൂടി രോഗം; 493 മരണം
author img

By

Published : Aug 15, 2021, 11:56 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,083 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,21,92,576 ആയി ഉയർന്നു. 493 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,31,225 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടർച്ചയായ 48ാം ദിവസമാണ് രാജ്യത്ത് 50,000ത്തിൽ താഴെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ALSO READ: രാജ്യം തീവ്രവാദത്തിനും കടന്നു കയറ്റത്തിനുമെതിരെയുള്ള പോരാട്ടത്തിലെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ഇതുവരെ 49,36,24,440 സാമ്പിളുകൾ പരിശോധിച്ചു. ഇവയിൽ വെള്ളിയാഴ്‌ച മാത്രം പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 19,23,863 ആണ്. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 3,13,76,015 ആയി ഉയർന്നു. അതേസമയം മരണനിരക്ക് 1.34 ശതമാനമാണെന്ന് റിപ്പർട്ടുകൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 73,50,553 പേർക്കാണ് വാക്‌സിൻ നൽകിയത്. രാജ്യത്ത് ശനിയാഴ്‌ച രാവിലെ വരെ 54,38,46,290 പേർക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.