ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. തുടർച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം 40,000ന് മുകളിൽ രേഖപ്പെടുത്തുന്നത്.
541 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,24,351ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.34 ശതമാനമാണ്.
ALSO READ: പാർലമെന്റിലെ പെഗാസസ് പ്രതിഷേധം; നഷ്ടം 133 കോടി
നിലവിൽ രാജ്യത്ത് 4,10,952 സജീവ കേസുകളാണുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് രോഗികളിൽ 1.30 ശതമാനമാണിത്. ആകെ രോഗമുക്തരായവരുടെ എണ്ണം 3,08,20,521 ആണ്. രോഗമുക്തി നിരക്ക് 97.36 ശതമാനമായി.
46.82 കോടി സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇതിനകം രാജ്യത്ത് 47.02 കോടി പേര് കുത്തിവയ്പ്പ് എടുത്തു.