ന്യൂഡല്‍ഹി : India Covid Update : രാജ്യത്ത് 13,154 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 286 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഒറ്റദിനം കൊണ്ട് രോഗബാധിതരുടെ എണ്ണത്തില്‍ 45 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം 9155 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
Also Read: 'വരുന്നു കൊവിഡ് സുനാമി'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
രാജ്യത്ത് 961 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഡല്‍ഹി (263), മഹാരാഷ്ട്ര (252) എന്നിങ്ങനെയാണ് രോഗബാധ. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 34,822,040 കടന്നു.
4,80,860 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 82,402 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 7,486 പേര്‍ കൂടി രോഗമുക്തരായി. എണ്ണം 3,42,58,778 കടന്നു. 67.64 കോടി കൊവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്.