ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ കുറയുമ്പോഴും മരണ നിരക്കില്‍ കുറവ് വരുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മരണനിരക്ക് ക്രമാതാതീതമായി ഉയരുകയാണ്. 2,83,248 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
- " class="align-text-top noRightClick twitterSection" data="">
അതേസമയം പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 2,67,334 ആയി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,54,96,330 ആയി. ഇതില്‍ 2,19,86,363 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,89,851 പേരാണ് രോഗമുക്തി നേടിയത്. 18,58,09,302 പേർ ഇതുവരെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 20,08,296 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ആകെ 32,03,01,177 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. കർണാടകയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. 5,75,028 പേരാണ് സംസ്ഥാനത്തുള്ളത്. രണ്ടാമതുള്ള മഹാരാഷ്‌ട്രയില്‍ 4,19,727 രോഗികള്‍ ചികിത്സയിലുണ്ട്.
also read: കൊവിഡ് പ്രതിരോധ ചികിത്സയിൽ നിന്നും റെംഡിസിവിർ ഒഴിവാക്കിയേക്കും